Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightതു​മ്പി​യു​ടെ...

തു​മ്പി​യു​ടെ വ​മ്പു​മാ​യി ബോ​ധ​വ​ത്ക​ര​ണ വിഡി​യോ

text_fields
bookmark_border
Thumpi Vampumai educational video
cancel
camera_alt

വോ​ട്ട​വ​കാ​ശ​ത്തെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ്വീ​പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​യാ​റാ​ക്കി​യ സ്വീ​റ്റി പ്ര​ചാ​ര​ണ വിഡി​യോയിൽനിന്ന്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട​ൻ തു​മ്പി​യെ ക​ഥാ​പാ​ത്ര​മാ​ക്കി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ വിഡി​യോ. വോ​ട്ട​വ​കാ​ശ​ത്തെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ്വീ​പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​യാ​റാ​ക്കി​യ സ്വീ​റ്റി പ്ര​ചാ​ര​ണ വീ​ഡി​യോ ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ജി​ല്ല ​പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

ക​രു​ത്തു​റ്റ ജ​നാ​ധി​പ​ത്യ​ത്തി​ന് വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ല്‍ വോ​ട്ട​വ​കാ​ശ വി​നി​യോ​ഗ​ത്തി​ന്റെ അ​വ​ബോ​ധ​വു​മാ​യാ​ണ് സ്വീ​റ്റി​യെ​ന്ന വ​യ​നാ​ട​ന്‍ തു​മ്പി​യെ ഇ​ല​ക്ഷ​ന്‍ മ​സ്‌​ക്കോ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​നം വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ സൂ​ര​ജ് ബെ​ൻ, എ.​ഡി.​എം കെ. ​ദേ​വ​കി, ഇ.​ഡി.​സി എ​ന്‍.​എം. മെ​ഹ്‌​റ​ലി, ഐ.​ടി മി​ഷ​ൻ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ എ​സ്. നി​വേ​ദ്, ഉ​ദ്യോ​ഗ​സ്ഥ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​ശീ​ല​നം 22ന്

​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രാ​യി നി​യോ​ഗി​ച്ച​വ​ർ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം ഏ​പ്രി​ൽ 22ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ല​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ.​പി.​ജെ ഹാ​ളി​ൽ ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നോ​ഡ​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha ElectionsLok Sabha Elections 2024Educational video
News Summary - 'Thumpi Vampumai' educational video
Next Story