Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപ്രി​യ​ങ്ക ഗാ​ന്ധി...

പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് ജി​ല്ല​യി​ൽ

text_fields
bookmark_border
priyanka gandhi
cancel
camera_alt

പ്രിയങ്ക ഗാന്ധി

ക​ല്‍പ​റ്റ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന ബു​ധ​നാ​ഴ്ച കോ​ണ്‍ഗ്ര​സ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും ബി.​ജെ.​പി ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ണ്ണാ​മ​ലൈ​യും ജി​ല്ല​യി​ലെ​ത്തും. പ്രി​യ​ങ്ക ഗാ​ന്ധി രാ​വി​ലെ 10.30ന് ​ഹെ​ലി​കോ​പ്ട​റി​ല്‍ ക​ണ്ണൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് 11ന് ​ബ​ത്തേ​രി സെ​ന്റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ എ​ത്തും.

ഇ​വി​ടെ​നി​ന്നു റോ​ഡു​മാ​ര്‍ഗം ക​മ്പ​ള​ക്കാ​ട് എ​ത്തു​ന്ന പ്രി​യ​ങ്ക 11.45 മു​ത​ല്‍ 12.15 വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ക​മ്പ​ള​ക്കാ​ടു​നി​ന്ന് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ എ​ത്തു​ന്ന പ്രി​യ​ങ്ക നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ട​ക്ക​ര​യി​ലേ​ക്ക് പ​റ​ക്കും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ര്‍ഥി കെ. ​സു​രേ​ന്ദ്ര​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥം ബി.​ജെ.​പി ത​മി​ഴ്‌​നാ​ട് ഘ​ട​കം പ്ര​സി​ഡ​ന്റ് അ​ണ്ണാ​മ​ല രാ​വി​ലെ 10ന് ​മാ​ന​ന്ത​വാ​ടി​യി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തും. എ​രു​മ​ത്തെ​രു​വി​ല്‍ ആ​രം​ഭി​ക്കു​ന്ന റോ​ഡ്‌ ഷോ ​ഗാ​ന്ധി പാ​ര്‍ക്കി​ല്‍ സ​മാ​പി​ക്കും. പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ലം ആ​സ്ഥാ​ന​മാ​യ ക​ല്‍പ​റ്റ​യി​ല്‍ യു.​ഡി.​എ​ഫി​ന് പ​ഴ​യ സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്തും എ​ല്‍ഡി.​എ​ഫി​ന് ചു​ങ്കം ജ​ങ്ഷ​ന്‍ പ​രി​സ​ര​ത്തും എ​ന്‍ഡി.​എ​ക്ക് പു​തി​യ സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്തു​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് ഇ​ടം അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsPriyanka GandhiVisit
News Summary - Priyanka Gandhi in the district on wednesday
Next Story