Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅംഗൻവാടി കെട്ടിടം...

അംഗൻവാടി കെട്ടിടം ഇടിഞ്ഞുവീഴാറായി

text_fields
bookmark_border
അംഗൻവാടി കെട്ടിടം ഇടിഞ്ഞുവീഴാറായി
cancel
മാനന്തവാടി: അംഗൻവാടി കെട്ടിടം അപകടഭീഷണിയിൽ. ഭീതിയോടെ പഠനം നടത്തേണ്ട അവസ്ഥയിൽ ടീച്ചറും കുട്ടികളും. തലപ്പുഴ ചുങ്കം അംഗൻവാടിയാണ് കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായത്. എല്ലാ സ്ഥലങ്ങളിലും അംഗൻവാടികൾ ഹൈടെക് ആകുമ്പോൾ ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ് ഈ അംഗൻവാടി. തവിഞ്ഞാൽ പഞ്ചായത്തിന്റെ മൂക്കിനു താഴെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെതന്നെ ആദ്യത്തെ അംഗൻവാടികളിൽ ഒന്നാണിത്. 1979ലാണ് അംഗൻവാടി ആരംഭിച്ചത്. 1999-2000 ത്തിൽ ഒന്നര ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടമാണിത്. പിന്നീടിങ്ങോട്ട് ഒരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനാൽ കെട്ടിടത്തിന്റെ അവസ്ഥ പരിതാപകരവുമാണ്. അംഗൻവാടി തുടങ്ങി വർഷങ്ങൾ പലതു കഴിഞ്ഞിട്ടും കുടിവെള്ളസൗകര്യംപോലുമില്ല. നിരവധി തവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടിയുണ്ടായിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. അധികൃതർ മുൻകൈയെടുത്ത് പുതിയ കെട്ടിടം നിർമിച്ച് ഭീതി കൂടാതെ പഠനം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story