Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമൈലമ്പാടിയിലെ കടുവ;...

മൈലമ്പാടിയിലെ കടുവ; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണം -കെ.സി.വൈ.എം

text_fields
bookmark_border
സുൽത്താൻ ബത്തേരി: മൈലമ്പാടിയിൽ കടുവ എത്തിയതുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് കെ.സി.വൈ.എം സുൽത്താൻ ബത്തേരി മേഖല ആവശ്യപ്പെട്ടു. ക്ഷീരകർഷകർ ഏറെയുള്ള മേഖലയാണ് മൈലമ്പാടി. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഒട്ടുമിക്ക വീടുകളിലും അന്നം മുട്ടുന്ന അവസ്ഥയാണ്. മേഖല പ്രസിഡന്റ്‌ ആൻസിബിൾ വാഴപ്പള്ളിത്തട്ടിൽ, ഡയറക്ടർ ഫാ. ജെയ്സൺ കള്ളിയാട്ട്, രൂപത കോഓഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, മെർലിൻ പുലികുന്നേൽ, ജോസ്ന കുഴിക്കണ്ടത്തിൽ, ജീവൻ ഷാ പുത്തൻപുരയിൽ, അജയ് കുന്നേൽ, ഡെനിക് മാങ്കുഴ, ആർദ്ര കാരകുന്നേൽ, ആൻ മേരി കൈനിക്കൽ, സി. നാൻസി എന്നിവർ സംസാരിച്ചു. ....... അക്കാദമിക് സെമിനാർ MUST കൽപറ്റ: ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'പ്രതിഭയാണ് ആയിശ, പ്രചോദനവും' എന്ന തലക്കെട്ടിൽ ജില്ലയിൽ അക്കാദമിക് സെമിനാർ നടത്തി. ജില്ല പ്രസിഡന്‍റ് ടി.പി. യൂനുസ് ഉദ്ഘാടനം ചെയ്തു. വനിത ജില്ല പ്രസിഡന്‍റ് കെ.കെ. അദീല അധ്യക്ഷത വഹിച്ചു. സഈദ ടീച്ചർ, പി.കെ. ജമീല, അമീൻ മമ്പാട്, അബ്ദുൽ ജലീൽ, അഫ്റ ശിഹാബ് എന്നിവർ സംസാരിച്ചു. ആദിവാസി ക്ഷേമസമിതി ജില്ല ശിൽപശാല കൽപറ്റ: എഴുപതിനായിരം ആദിവാസികളെ അംഗങ്ങളായി ചേർക്കാൻ കൽപറ്റ എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേർന്ന ആദിവാസി ക്ഷേമ സമിതി ജില്ല ശിൽപശാല തീരുമാനിച്ചു. ലോക ആദിവാസി ദിനമായ അഗസ്റ്റ് ഒമ്പതിന് അംഗത്വ കാമ്പയിൻ ആരംഭിക്കും. ആദിവാസി വിരുദ്ധ നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും വനാവകാശ നിയമത്തെ ദുർബലമാക്കി ആദിവാസികളുടെ ഭൂമി കുത്തകകൾക്ക്​ നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നും ശിൽപശാല അഭിപ്രായപ്പെട്ടു. സംസ്ഥാന ജോയന്‍റ് സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി.കെ. ശശീന്ദ്രൻ, ആർ. രതീഷ്, സീത ബാലൻ, എ.എം. പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വിജയോത്സവം MUST കാക്കവയൽ: കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനവും പ്ലസ് ടു പരീക്ഷയിൽ 89 ശതമാനവും വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ച്​ വിജയോത്സവം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വനം വന്യജീവി ഗവേഷകൻ ഡോ. ധനീഷ് ഭാസ്കരൻ അനുമോദന പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് എൻ. റിയാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ്, ഹെഡ്മാസ്റ്റർ എം. സുനിൽകുമാർ, മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി ബാബു, ബിന്ദു മോഹനൻ, ഇന്ദ്രൻ, ഐ. ഖദീജ എന്നിവർ സംസാരിച്ചു. വൈത്തിരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കായിക കലാ മേഖലകളിൽ ജേതാക്കളായവരെയും വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. എം.വി. ഫൈസൽ, ജ്യോതിഷ് കുമാർ, എസ്. രാമചന്ദ്രൻ, വിലാസിനി, ജോസഫ് മറ്റത്തിൽ, ആന്റണി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രവർത്തനോദ്ഘാടനം വൈത്തിരി: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ എൻ.എസ്.എസ് പ്രവർത്തനങ്ങളുടെയും വളന്റിയർ ബാഡ്ജ് വിതരണത്തിന്റെയും ഉദ്‌ഘാടനം ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാർ, പ്രധാനാധ്യാപിക ദീപ, ആബിദ് പട്ടേരി, എൻ. ജയൻ, മുഹമ്മദ് ഗഫൂർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് മോഹനൻ ടി. സ്വാഗതവും നാജിയ നസ്റിൻ നന്ദിയും പറഞ്ഞു. സര്‍ട്ടിഫിക്കറ്റ്​ വിതരണം കൽപറ്റ: ജില്ല സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ പഠന ലിഖ്‌ന അഭിയാന്‍ പരിപാടിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി. സബീന, എസ്. ശരത്കുമാര്‍ എന്നിവർക്ക്​ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ സ്വയ നാസര്‍, എ. മുരളീധരന്‍, പി.വി. ജാഫര്‍ എന്നിവർ സംസാരിച്ചു. FRIWDL1ജില്ല സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് വിതരണം എം. മുഹമ്മദ് ബഷീര്‍ നിർവഹിക്കുന്നു പോഷകബാല്യം പദ്ധതിക്ക് തുടക്കം മൈലാടുംകുന്ന് : അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ നിർവഹിച്ചു. കെ.കെ. ഇബ്രാഹീം ഹാജി, പോക്കർ പാറക്ക, സുനീറ കാട, പി. മജീദ്, മേരി ടീച്ചർ, റുഖിയ തുടങ്ങിയവർ സംസാരിച്ചു. FRIWDL2പോഷകബാല്യം പദ്ധതിയുടെ ഉദ്ഘാടനം സൂന നവീൻ നിർവഹിക്കുന്നു തൊഴിൽ നിഷേധത്തിനെതിരെ പ്രതിഷേധം കൽപറ്റ: മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടുവാനുള്ള ജില്ല ഭരണകൂടത്തിന്റെ ഉത്തരവിനെ മറയാക്കി ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കുന്ന ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികാരികളുടെ ധിക്കാര നടപടികൾക്കെതിരെ കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ്‌ ജില്ല കമ്മിറ്റി (ഐ.എൻ.ടി.യു.സി) പ്രതിഷേധിച്ചു. യോഗം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂനിയൻ ജില്ല പ്രസിഡന്‍റ് സി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ബൈജു തോമസ്, കെ.എൻ. സുമാദേവി,സാം ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story