Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightപൊലീസുകാരനെ ആക്രമിച്ച...

പൊലീസുകാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
പൊലീസുകാരനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

ബി​നു​, അ​ഖി​ൽ

വ​ർ​ക്ക​ല: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വെ​ട്ടൂ​ർ അ​പ്പൂ​പ്പ​ൻ​ന​ട അ​രു​ൺ നി​വാ​സി​ൽ അ​ഖി​ൽ (25), മേ​ൽ​വെ​ട്ടൂ​ർ എ​സ്.​എ​ൻ ല​ക്ഷം​വീ​ട്ടി​ൽ ബി​നു (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വെ​ട്ടൂ​ർ വ​ല​യ​ന്റെ​കു​ഴി പ്ര​ദേ​ശ​ത്ത് പ​ര​സ്യ മ​ദ്യ​പാ​ന​വും സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​വു​മു​ള്ള​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ച​ത്. പൊ​ലീ​സു​കാ​ര​നാ​യ നി​ജി​മോ​നാ​ണ് പ​രി​ക്കേ​റ്റ​ത്. നി​ജി​മോ​ന്റെ മു​ഖ​ത്ത്​ പ​രി​ക്കു​ണ്ട്. യൂ​നി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ നി​ജി​മോ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. അ​റ​സ്റ്റി​ലാ​യ അ​ഖി​ൽ ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന അ​ടി​പി​ടി കേ​സി​ൽ റി​മാ​ൻ​ഡ് ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ പ്ര​തി കൂ​ടി​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedpolicemanarrested
News Summary - youths who attacked the policeman were arrested
Next Story