Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightകാരയ്ക്കാമണ്ഡപത്ത്...

കാരയ്ക്കാമണ്ഡപത്ത് മൂന്ന്​ വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു

text_fields
bookmark_border
കാരയ്ക്കാമണ്ഡപത്ത് മൂന്ന്​ വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ കാ​ര​യ്ക്കാ​മ​ണ്ഡ​പം ജ​ങ്​​ഷ​ന് സ​മീ​പ​മു​ണ്ടാ​യ

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

നേ​മം: കാ​ര​യ്ക്കാ​മ​ണ്ഡ​പം ജ​ങ്​​ഷ​ന് സ​മീ​പം ശ​നി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ത​ക​ർ​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മാ​രു​തി സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ് വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​ഹീ​ന്ദ്ര പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​നം മു​ന്നോ​ട്ടു​നീ​ങ്ങി സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ടു. ഇ​യാ​ളു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ സ്വി​ഫ്റ്റ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ സ​മീ​പ​ത്തു​കൂ​ടി വ​ന്ന ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നെ​കൂ​ടി ഇ​ടി​ച്ചി​ട്ടു. അ​നി​ൽ കു​മാ​ർ എ​ന്ന​യാ​ളാ​ണ് ടൂ ​വീ​ല​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളും പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ഹീ​ന്ദ്ര വാ​നി​ന്‍റെ ഡ്രൈ​വ​റാ​യ അ​ബൂ​ബ​ക്ക​റി​ന് പ​രി​ക്കി​ല്ല. ഗോ​പ​കു​മാ​ർ എ​ന്ന​യാ​ൾ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി മ​ഹീ​ന്ദ്ര വാ​ഹ​ന​ത്തി​ൽ ആ​ദ്യം ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​പോ​യി. നി​സ്സാ​ര പ​രി​ക്കേ​റ്റ ഗോ​പ​കു​മാ​റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നേ​മം ​െപാ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentKaraikkamandapath
News Summary - Three vehicles collided at Karaikkamandapat; Three people were injured
Next Story