Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുമ്പാമ്പ്​ ചത്തു;...

പെരുമ്പാമ്പ്​ ചത്തു; വനപാലകർ പോസ്റ്റ്​മോർട്ടം നടത്താതെ ഉപേക്ഷിച്ചതായി പരാതി

text_fields
bookmark_border
പെരുമ്പാമ്പ്​ ചത്തു; വനപാലകർ പോസ്റ്റ്​മോർട്ടം നടത്താതെ ഉപേക്ഷിച്ചതായി പരാതി
cancel
camera_alt

ഫോ​റ​സ്റ്റ്​ അധികൃതർ

പെ​രു​മ്പാ​മ്പി​നെ

ക​ണ്ടെ​ത്തി​യ​പ്പോ​ൾ

എ​ടു​ത്ത ചി​ത്രം

തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പ്​ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്ക​വെ, ച​ത്ത പെ​രു​മ്പാ​മ്പി​നെ പോ​സ്റ്റ്​​മോ​ർ​ട്ടം പോ​ലും ന​ട​ത്താ​തെ ഉ​ൾ​വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി. പ​രു​ത്തി​പ്പ​ള്ളി ഫോ​റ​സ്റ്റ്​ ഓ​ഫി​സി​നെ​തി​രെ​യാ​ണ്​ പ​രാ​തി ഉ​യ​ർ​ന്ന​ത്. റേ​ഞ്ചോ​ഫി​സ​ർ പോ​ലും അ​റി​യാ​തെ ഫോ​റ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പാ​മ്പി​നെ ഉ​ൾ​വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ്​ പ​രാ​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ​ മ​ന്ത്രി, ഡി.​എ​ഫ്.​ഒ എ​ന്നി​വ​ർ​ക്കും വ​നം വി​ജി​ല​ൻ​സി​നും​ പ​രാ​തി ന​ൽ​കി. ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ ക​ള്ളി​ക്കാ​ട്​ ഭാ​ഗ​ത്തു​നി​ന്നാ​ണ്​ പെ​രു​മ്പാ​മ്പി​നെ വ​നം​വ​കു​പ്പ്​ പി​ടി​കൂ​ടി​യ​ത്. ക​ഴു​ത്തി​ൽ ക​യ​ർ​കു​രു​ക്കി​ട്ട്​ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ചോ​ഫി​സി​ലെ​ത്തി​ച്ച പാ​മ്പ്​ പി​റ്റേ ദി​വ​സം ച​ത്തു. വ​നം​വ​കു​പ്പി​ന്‍റെ ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ​പെ​ടു​ന്ന വി​ഭാ​ഗ​മാ​ണ്​ പെ​രു​മ്പാ​മ്പ്. പെ​രു​മ്പാ​മ്പ്​ ചാ​കാ​ൻ കാ​ര​ണ​മെ​ന്തെ​ന്ന്​ പ​രി​ശോ​ധി​ക്കേ​ണ്ട​ത്​ ഫോ​റ​സ്റ്റ​റു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​വ​ർ അ​ത്​ ചെ​യ്തി​ല്ലെ​ന്നു​മാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​രു​ത്ത​ള്ളി റേ​ഞ്ചി​നു​ കീ​ഴി​ൽ വ​നം​വ​കു​പ്പ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന പ​രി​ക്കേ​റ്റ​തും അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​തു​മാ​യ പ​ല മൃ​ഗ​ങ്ങ​ളും ചാ​കു​ന്നു​ണ്ടെ​ന്നും അ​തെ​ല്ലാം വ​നം​വ​കു​പ്പി​ന്‍റെ ഡോ​ക്ട​റെ അ​റി​യി​ക്കാ​തെ കു​ഴി​ച്ചു​മൂ​ടു​ക​യാ​ണ്​ പ​തി​വെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pythonDiedpost mortemComplaintForest Guard
News Summary - The python died; Complaint that forest guards left without conducting post mortem
Next Story