Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ...

വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയ തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

text_fields
bookmark_border
വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയ തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ
cancel

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യി എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. സേ​ലം ഗം​ഗാ​വ​ലി ത​മ്മാം​പെ​ട്ടി ഗാ​ന്ധി​ന​ഗ​ർ ദ​ര്‍ഗ സ്ട്രീ​റ്റി​ല്‍ ആ​ബ്ദു​ൽ ഖാ​ദ​റി​ന്റെ ഭാ​ര്യ ജെ​റീ​ന അ​ബ്ദു​ൽ ഖാ​ദ​റെ (38) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​നാ​ണ്​ ഇ​വ​ർ എ​ത്തി​യ​ത്.

ഇ​വ​ര്‍ മാ​ര്‍ച്ച് 29ന്​ ​കൊ​ച്ചി എ​യ​ര്‍പോ​ര്‍ട്ടി​ലെ​ത്തി കൊ​ച്ചി​യി​ല്‍ നി​ന്നു യാ​ത്ര​തി​രി​ക്കാ​ന്‍ ത​യാ​റാ​ക​വേ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പാ​സ്‌​പോ​ര്‍ട്ടും വി​സ​യും ഓ​ഫ്‌​ലോ​ഡ് ചെ​യ്ത സ​മ​യം പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍ന്ന് പാ​സ്‌​പോ​ര്‍ട്ടി​ല്‍ പ​തി​ച്ച സ്റ്റാ​മ്പ് മാ​യി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ ഇ​വ​രെ വ​ലി​യ​തു​റ പൊ​ലീ​സി​ന് കൈ​മാ​റി. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduFake PassportArrest
News Summary - Tamil Nadu native was arrested for coming with a fake passport
Next Story