Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇനി സിനിമയുടെ വാരം

ഇനി സിനിമയുടെ വാരം

text_fields
bookmark_border
ഇനി സിനിമയുടെ വാരം
cancel
camera_alt

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ​നി​ന്ന്​ ആ​ദ്യ സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന​വ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക്ക് തി​രി​തെ​ളി​ഞ്ഞ​തോ​ടെ ‘മാ​ല’​യി​ട്ട് സി​നി​മ​പ്രേ​മി​ക​ൾ തി​യേ​റ്റ​റു​ക​ൾ ക​യ​റി തു​ട​ങ്ങി. ന​ഗ​ര​ത്തി​ലെ 15 തി​യേ​റ്റ​റു​ക​ളി​ലാ​ണ് ലോ​ക​കാ​ഴ്ച​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു​മു​ത​ൽ മ​ത്സ​ര​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും . അ​തി​ജീ​വ​നം, പ്ര​ണ​യം, ത്രി​ല്ല‍‍‌​ർ തു​ട​ങ്ങി​യ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ഏ​ഴ് ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന്​ പ്ര‍ദ​ർ​ശി​പ്പി​ക്കു​ക.

സ​തേ​ൺ സ്റ്റോം, ​പ​വ‍ർ അ​ലി, ദി ​സ്നോ സ്റ്റോം, ​ഓ​ൾ ദി ​സ​യ​ല​ൻ​സ്, ആ​​ഗ്ര, ത​ട​വ്, ഫാ​മി​ലി എ​ന്നി​വ​യാ​ണ് ശ​നി​യാ​ഴ്ച​ത്തെ മ​ത്സ​ര​ചി​ത്ര​ങ്ങ​ൾ. ഫാ​സി​ൽ റ​സാ​ഖ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ത​ട​വ് ഡോ​ൺ പാ​ല​ത്ത​റ സം​വി​ധാ​നം ചെ​യ്ത 'ഫാ​മി​ലി' എ​ന്നി​വ​യാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ ഇ​ന്ന​ത്തെ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. അ​മ്പ​ത് വ​യ​സ്സു​കാ​രി​യാ​യ അം​ഗ​ന​വാ​ടി ടീ​ച്ച​റാ​യ ഗീ​ത​യു​ടെ ജീ​വി​ത​മാ​ണ് ത​ട​വി​ന്റെ പ്ര​മേ​യം.​എ​ഡ്ഗാ​ർ​ഡോ ഡ​യ്ലെ​ക്ക്, ഡാ​നി​യ​ൽ കാ​സ​ബെ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത ഒ​രു കു​റ്റാ​ന്വേ​ഷ​ക​ന്റെ ജീ​വി​തം പ​റ​യു​ന്ന ചി​ത്ര​മാ​ണ് സ​തേ​ൺ സ്റ്റോം. ​വോ​ളി​ബോ​ൾ താ​ര​മാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​തി​ജീ​വ​ന​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കി​യ ലൈ​ല ഹാ​ല​യു​ടെ പോ​ർ​ച്ചു​​ഗീ​സ് ചി​ത്ര​മാ​ണ് പ​വ‍ർ അ​ലി.​മ​ഞ്ഞു​വീ​ഴ്ച​യി​ൽ അ​ക​പ്പെ​ട്ടു പോ​യ ക​സാ​ക്കി​സ്ഥാ​ൻ യു​വാ​വി​ന്റെ സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​യാ​ണ് ദി ​സ്നോ സ്റ്റോം ​പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ഡി​യാ​ഗോ ഡെ​ൽ റി​യോ​യു​ടെ ഓ​ൾ ദി ​സ​യ​ല​ൻ​സ്, പ്ര​ണ​യ​വും ലൈം​​ഗി​ക​ത​യും ച​ർ​ച്ച ചെ​യ്യു​ന്ന ഹി​ന്ദി ചി​ത്രം ആ​​ഗ്ര എ​ന്നി​വ​യാ​ണ് മ​ത്സ​ര ചി​ത്ര​ത്തി​ലെ മ​റ്റു ചി​ത്ര​ങ്ങ​ൾ. കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പാം ​ദി​ഓ​ർ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ജ​സ്റ്റി​ൻ ട്രീ​റ്റ് ചി​ത്രം ദി ​അ​നാ​ട്ട​മി ഓ​ഫ് എ ​ഫാ​ൾ ഉ​ൾ​പ്പ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 28 ചി​ത്ര​ങ്ങ​ളാ​ണ് ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​ൻ ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് പ്ര​സ​ന്ന വി​ത​ന​ഗെ​യു​ടെ ചി​ത്രം പാ​ര​ഡൈ​സ് ഈ ​വി​ഭാ​ഗ​ത്തി​ലെ ഏ​ക ഇ​ന്ത്യ​ൻ ചി​ത്ര​മാ​ണ്. ലൂ​ണ കാ​ർ​മൂ​ൺ സം​വി​ധാ​നം ചെ​യ്ത ഹോ​ർ​ഡ്‌, ജീ ​വൂ​ൺ കിം ​സം​വി​ധാ​യ​ക​നാ​യ കൊ​റി​യ​ൻ ചി​ത്രം കോ​ബ്‌ വെ​ബ്, ന​വി​ദ് മ​ഹ​മൂ​ദി ഒ​രു​ക്കി​യ അ​ഫ്​​ഗാ​ൻ ചി​ത്രം ദി ​ലാ​സ്റ്റ് ബ​ർ​ത്ത്ഡേ, ഉ​ക്രൈ​ൻ ചി​ത്രം സ്റ്റെ​പ്നേ, ബ്രൂ​ണോ കാ​ർ​ബോ​ണി​യു‌​ടെ ദി ​ആ​ക്സി​ഡ​ന്റ്, കൊ​റി​യ​ൻ ചി​ത്രം സ്ലീ​പ്പ് തു​ട​ങ്ങി​യ​വ​യും ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ൽ സ്ക്രീ​നി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IFFKThiruvananthapuram NewsMovie Week
News Summary - Movie-Week-IFFK
Next Story