Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ് ടെസ്റ്റ്:...

ഡ്രൈവിങ് ടെസ്റ്റ്: ഗണേഷ് കുമാറിന്‍റെ നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പൂട്ട്

text_fields
bookmark_border
ഡ്രൈവിങ് ടെസ്റ്റ്: ഗണേഷ് കുമാറിന്‍റെ നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പൂട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​റി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പൂ​ട്ട്. ഡ്രൈ​വി​ങ് സ്‌​കൂ​ള്‍ മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി നി​ര്‍ദേ​ശി​ച്ച പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​റ​പ്പു​ന​ല്‍കി​യ​താ​യി ഓ​ള്‍ കേ​ര​ള ഡ്രൈ​വി​ങ് സ്‌​കൂ​ൾ വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍ (സി.​ഐ.​ടി.​യു) നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

സം​ഘ​ട​ന ന​ല്‍കി​യ നി​വേ​ദ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ള്‍ പാ​ര്‍ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ച​ര്‍ച്ച​ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി​യ​താ​യി പ്ര​സി​ഡ​ന്റ് കെ.​കെ. ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു. അ​തു​വ​രെ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ നി​ര്‍ത്തി​വെ​ക്കും.

നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​ദി​ന ഡ്രൈ​വി​ങ് ടെ​സ്റ്റി​ന്റെ എ​ണ്ണം 30 ആ​യി കു​റ​ച്ചി​രു​ന്നു. ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടു​ക​ളൊ​രു​ക്കാ​ന്‍ ഡ്രൈ​വി​ങ് സ്‌​കൂ​ളു​കാ​രോ​ട് നി​ര്‍ദേ​ശി​ച്ചു. ടെ​സ്റ്റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​യും ജി.​പി.​എ​സും ഘ​ടി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ഡ്രൈ​വി​ങ് ടെ​സ്റ്റി​ല്‍ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും കോ​ട​തി​യി​ല്‍ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടാ​ല്‍ റ​ദ്ദാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​യാ​ണ്.

ന​ട​പ്പാ​ക്കു​ന്ന​തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ടെ​സ്റ്റി​ങ് ട്രാ​ക്കു​ക​ള്‍ എ​ങ്ങ​നെ നി​ര്‍മി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര്‍ദേ​ശ​ങ്ങ​ളി​ല്ല. ഡ്രൈ​വി​ങ് സ്‌​കൂ​ളു​ക​ള്‍ ഇ​വ ഒ​രു​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശ​മാ​ണ് ആ​ദ്യ​മു​യ​ർ​ന്ന​ത്. ഇ​തി​നെ​തി​രെ സി.​ഐ.​ടി.​യു ഉ​ള്‍പ്പെ​ടെ സം​ഘ​ട​ക​ള്‍ രം​ഗ​ത്തെ​ത്തി. 86 സ്ഥ​ല​ങ്ങ​ളി​ല്‍ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​മ്പ​തി​ല്‍ മാ​ത്ര​മാ​ണ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​ത്. ടെ​സ്റ്റി​ന് മാ​ത്രം 300 രൂ​പ ഫീ​സ് വാ​ങ്ങു​ന്നെ​ങ്കി​ലും മി​ക്ക​യി​ട​ത്തും പു​റ​മ്പോ​ക്കി​ലും ഡ്രൈ​വി​ങ് സ്‌​കൂ​ളു​കാ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത സ്ഥ​ല​ത്തു​മാ​ണ് പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterDriving TestGanesh Kumar
News Summary - Driving test: Chief Minister's lock for Ganesh Kumar's moves
Next Story