Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightപൊലീസിനെ ആക്രമിച്ചു,...

പൊലീസിനെ ആക്രമിച്ചു, ജീപ്പ് തകർത്തു; എട്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിച്ചു, ജീപ്പ് തകർത്തു; എട്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ
cancel
camera_alt

Representational Image

ആ​റ്റി​ങ്ങ​ൽ: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ട് ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ അ​റ​സ്റ്റി​ൽ. ഗൗ​രി, സ​തി, ഷെ​ഫി​ന, മ​ഞ്ച​മി, സ​ഹ​സ്ര, ക​ന​ക അ​നി​ൽ​കു​മാ​ർ, സാ​യു​ജ്യ, ന​യ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​ആ​റ്റി​ങ്ങ​ൽ മാ​മം ഗ്രൗ​ണ്ടി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ൽ മാ​മം ഭാ​ഗ​ത്ത്‌ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സ് കൂ​ട്ട​മാ​യി സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ക്ര​മ​വും ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് നി​ര​ന്ത​രം പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ക​ട​യ്ക്കാ​വൂ​ർ സി.​ഐ സ​ജി​ൻ ലൂ​യി​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്രോ​ളി​ങ് സം​ഘം മാ​മം ച​ന്ത​ക്കു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ആ​റ്റി​ങ്ങ​ൽ എ​സ്.​ഐ അ​ഭി​ലാ​ഷി​നെ കൈ​യേ​റ്റം ചെ​യ്ത് യൂ​നി​ഫോം വ​ലി​ച്ചു കീ​റി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ക്ര​മി​ച്ചു. പൊ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ലെ ചി​ല്ല്‌ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ചെ​യ്തു. ആ​റ്റി​ങ്ങ​ൽ സി.​ഐ മു​ര​ളി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttackedtransgendersPoliceArrestedKerala News
News Summary - Police attacked, jeep smashed; Eight transgenders arrested
Next Story