Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊന്മുടി, കല്ലാർ,...

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ്​

text_fields
bookmark_border
വിതുര: പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തും. www.keralaforestecotourism എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാവും. സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽനിന്ന്​ ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കണം. ഇ -ടിക്കറ്റിന് പകരം ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കി​ല്ലെന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനൽ ഓഫിസർ അറിയിച്ചു. പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ് ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിയായെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷിച്ചു. മുട്ടപ്പലം കുക്കുടു ജയൻ എന്ന ബാബുവിനെയാണ് (30) ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജി ടി.പി. പ്രഭാഷ് ലാൽ ​ശിക്ഷിച്ചത്​. 2016 മേയ് 16 നാണ് കേസിനാസ്‌പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ്​ മാതാവ് വോട്ടുചെയ്യുവാൻ പോയ സമയമായിരുന്നു പീഡനം. അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തു പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി.എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹസിൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story