Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​ര​സ്യ പ്ര​ചാ​ര​ണം...

പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന്​ അ​വ​സാ​നി​ക്കും; തെ​ര​ഞ്ഞെ​ടു​പ്പ് പൂരത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ക്കം

text_fields
bookmark_border
campaign
cancel
camera_alt

തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്റെ തീ​ര​ദേ​ശ

റോ​ഡ് ഷോ​യി​ൽ​നി​ന്ന് 

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​ പ്ര​ചാ​ര​ണം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും. രാ​വി​ലെ മു​ത​ൽ റോ​ഡ്​ ഷോ​യു​മാ​യി ഇ​റ​ങ്ങു​ന്ന മൂ​ന്ന്​ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഇ​ന്ന്​ വി​ശ്ര​മ​മി​ല്ലാ​ത്ത ദി​വ​സ​മാ​ണ്. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​​ടെ പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​ലാ​ശം തൃ​ശൂ​ർ ന​ഗ​ര​ത്തി​ലാ​ണ്.

****

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​ർ രാ​വി​ലെ എ​ട്ട്​ മു​ത​ൽ 10.30 വ​രെ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ലും 10.30 മു​ത​ൽ ഒ​ന്ന്​ വ​രെ മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലും ഉ​ച്ച​ക്ക് 2.30 മു​ത​ൽ നാ​ല്​ വ​രെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലും റോ​ഡ് ഷോ ​ന​ട​ത്തും. തു​ട​ർ​ന്ന്​ വൈ​കീ​ട്ട് ആ​റ്​ വ​രെ തൃ​ശൂ​ർ റൗ​ണ്ടി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ​യാ​ണ്. ആ​റി​നാ​ണ്​ ക​ലാ​ശം.

****

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ രാ​വി​ലെ എ​ട്ടി​ന്​ തൃ​ശൂ​രി​ൽ​നി​ന്ന് ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ര്യ​ട​നം തു​ട​ങ്ങും. ഒ​ല്ലൂ​ർ, അ​വ​ണി​ശ്ശേ​രി, ഊ​ര​കം, ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ, കാ​ട്ടൂ​ർ, കാ​രാ​ഞ്ചി​റ പ​ഴു​വി​ൽ വ​ഴി പെ​രി​ങ്ങോ​ട്ടു​ക​ര, തൃ​പ്ര​യാ​ർ കി​ഴ​ക്കേ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ്, വാ​ടാ​ന​പ്പ​ള്ളി, എ​ങ്ങ​ണ്ടി​യൂ​ർ, പു​ളി​ഞ്ചോ​ട്, പാ​ടൂ​ർ ഇ​ടി​യ​ഞ്ചി​റ, പാ​വ​റ​ട്ടി സെ​ന്‍റ​ർ, പാ​ങ്ങ്, ഏ​നാ​മാ​വ്, കാ​ഞ്ഞാ​ണി, അ​രി​മ്പൂ​ർ, ഒ​ള​രി, പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട, കോ​ട്ട​പ്പു​റം വ​ഴി തൃ​ശൂ​രി​ലെ​ത്തും. തു​ട​ർ​ന്ന്​ മൂ​ന്നി​ന്​ പ​ടി​ഞ്ഞാ​റെ​കോ​ട്ട ലീ​ഡ​ർ സ്ക്വ​യ​റി​ൽ​നി​ന്നും പു​റ​പ്പെ​ട്ട്​ എം.​ജി റോ​ഡ്, ന​ടു​വി​ലാ​ൽ ജ​ങ്ഷ​നി​ലെ​ത്തും. അ​വി​ടെ​നി​ന്ന്​ മ​ണി​ക​ണ്ഠ​നാ​ൽ, രാ​ഗം വ​ഴി എം.​ഒ റോ​ഡി​ൽ പ്ര​വേ​ശി​ക്കും. ആ​റി​ന്​ കോ​ർ​പ​റേ​ഷ​ൻ പ​രി​സ​ര​ത്താ​ണ്​ സ​മാ​പ​നം.

****

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​ചാ​ര​ണ കൊ​ട്ടി​ക്ക​ലാ​ശം 4.30ന്​ ​ആ​ഘോ​ഷ​മാ​യി തൃ​ശൂ​ർ സ്വ​രാ​ജ്​ റൗ​ണ്ടി​ൽ ന​ട​ക്കും. ബി​നി ടൂ​റി​സ്റ്റ് ഹോ​മി​ന് മു​ന്നി​ൽ​നി​ന്നും സ്ഥാ​നാ​ർ​ഥി​യെ ആ​ന​യി​ച്ചു​ള്ള പ്ര​ക​ട​നം നാ​യ്ക്ക​നാ​ൽ, ന​ടു​വി​ലാ​ൽ വ​ഴി രാ​ഗം തി​യ​റ്റ​റി​ന​ടു​ത്ത്​ സ​മാ​പി​ക്കും.

തൃ​ശൂ​ർ, ഒ​ല്ലൂ​ർ, പു​തു​ക്കാ​ട്, ചേ​ർ​പ്പ് മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കും. ക​ലാ​രൂ​പ​ങ്ങ​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ബൈ​ക്ക് റാ​ലി​യും ഉണ്ടാ​കും.

ആ​റി​ന്​ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കും. മ​ണ​ലൂ​ർ, ഗു​രു​വാ​യൂ​ർ, നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignThrissur NewsLok Sabha Elections 2024
News Summary - The election campaign will end on tuesday
Next Story