Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീ​ണ്ടും എ.​ടി.​എം...

വീ​ണ്ടും എ.​ടി.​എം കൗ​ണ്ട​ർ ത​ക​ർ​ത്തു

text_fields
bookmark_border
atm counter
cancel
camera_alt

ന​ടു​വി​ലാ​ലി​ന് സ​മീ​പം ത​ക​ർ​ത്ത എ​സ്.​ബി.​ഐ

എ.​ഡി.​ഡ​ബ്ല്യു.​എം കൗ​ണ്ട​ർ

തൃ​ശൂ​ർ: ന​ടു​വി​ലാ​ൽ ജ​ങ്‌​ഷ​നി​ലെ സ്‌​റ്റേ​റ്റ്‌ ബാ​ങ്ക്‌ ഓ​ഫ്‌ ഇ​ന്ത്യ​യു​ടെ എ.​ടി.​എ​മ്മി​നോ​ട്‌ ചേ​ർ​ന്ന എ.​ഡി.​ഡ​ബ്ല്യു.​എം ത​ക​ർ​ത്ത​നി​ല​യി​ൽ. ബാ​ങ്കി​ന്റെ എ.​ടി.​എ​മ്മി​നോ​ട്‌ ചേ​ർ​ന്ന ഡെ​പ്പോ​സി​റ്റ്‌ കം ​വി​ട്രോ​വ​ൽ കൗ​ണ്ട​റി​ന്റെ പ്ര​വേ​ശ​ന ചി​ല്ലു ക​വാ​ട​മാ​ണ് ത​ക​ർ​ത്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന യ​ന്ത്രം ത​ക​ർ​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ശ​നി​യും ഞാ​യ​റും ബാ​ങ്ക്‌ അ​വ​ധി​യാ​യ​തി​നാ​ൽ കൗ​ണ്ട​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച ജീ​വ​ന​ക്കാ​ർ എ​ത്തി സി.​സി.​ടി.​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ചാ​ലേ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളും പ​ണം ക​വ​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്നും അ​റി​യാ​നാ​കൂ. പൊ​ലീ​സ്‌ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ്‌ സ്‌​ക്വാ​ഡും എ​ത്തി​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ബാ​ങ്കി​ന്റെ പ​ണം നി​ക്ഷേ​പി​ക്കു​ന്ന കൗ​ണ്ട​ർ ത​ക​ർ​ത്ത​ത്‌ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്‌. ചി​ല്ലു​ക​ഷ്ണ​ങ്ങ​ൾ തെ​റി​ച്ച്‌ യ​ന്ത്ര​ത്തി​ൽ പ​തി​ച്ചി​ട്ടു​മു​ണ്ട്‌. ക​ഴി​ഞ്ഞ ദി​വ​സം പാ​ട്ടു​രാ​യ്ക്ക​ലി​ലെ എ.​ടി.​എം കൗ​ണ്ട​റി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞി​രു​ന്നു. അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ചെ​ക്ക് ബൗ​ൺ​സി​ങ് ഫീ​സ് ഇ​ന​ത്തി​ൽ തു​ക പി​ടി​ച്ച​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യി​രു​ന്നു എ.​ടി.​എ​മ്മി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATMattackedatm counter
News Summary - The ATM counter was broken again
Next Story