Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ വന്യജീവി...

ജില്ലയിൽ വന്യജീവി ആക്രമണം

text_fields
bookmark_border
tiger
cancel

പാലപ്പിള്ളിയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു

ആ​മ്പ​ല്ലൂ​ർ: പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ൽ പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നു. കു​ണ്ടാ​യി കൊ​ല്ലേ​രി കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്റെ പ​ശു​വി​നെ​യാ​ണ് പു​ലി കൊ​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പ​ശു​വി​നെ​യാ​ണ് വീ​ണ്ടും പു​ലി ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ വെ​ള്ളം കൊ​ടു​ക്കാ​ൻ എ​ത്തി​യ വീ​ട്ടു​കാ​രാ​ണ് തോ​ട്ട​ത്തി​ൽ പ​ശു​വി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ശു​വി​നെ ആ​ക്ര​മി​ച്ച​ത് പു​ലി​യി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ഉ​ൾ​വ​ന​ത്തി​ലെ അ​ടി​ച്ചി​ൽ​ത്തൊ​ട്ടി ഊ​രി​ലെ ത​മ്പാ​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ടി​ച്ചി​ൽ​ത്തൊ​ട്ടി കോ​ള​നി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ത​മ്പാ​ൻ കാ​ട്ടി​ൽ ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോ​ള​നി​ക്കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tigerwild elephantThrissur NewsMan-Animal Conflict
News Summary - Man-animal conflict
Next Story