Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightതീരദേശത്ത് അങ്കം...

തീരദേശത്ത് അങ്കം കൊഴുപ്പിക്കാൻ രാഹുലും പ്രിയങ്കയും എത്തുന്നു

text_fields
bookmark_border
rahul gandhi
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്ത് അ​ങ്കം കൊ​ഴു​പ്പി​ക്കാ​ൻ രാ​ഹു​ലും പ്രി​യ​ങ്ക​യും എ​ത്തു​ന്നു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബെ​ഹ​നാ​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി 20ന് ​ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​റി​യാ​ട് എ​ത്തും.

രാ​ഹു​ൽ ഗാ​ന്ധി 22ന് ​രാ​വി​ലെ 10ന് ​കെ. മു​ര​ളീ​ധ​ര​നാ​യി ചാ​വ​ക്കാ​ട് എ​ത്തും. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ച്ച എ​റി​യാ​ട് ചേ​ര​മാ​ൻ മൈ​താ​നി​യി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി സം​സാ​രി​ക്കു​ക. യു.​ഡി.​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളും വേ​ദി​യി​ലു​ണ്ടാ​കും.

ക​യ്പ​മം​ഗ​ലം, കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ന​ത്തി​ലേ​ക്കാ​യി​രി​ക്കും പ്രി​യ​ങ്ക പ​​ങ്കെ​ടു​ക്കു​ക. പ്രി​യ​ങ്ക​യു​ടെ വ​ര​വി​ന്റെ പൂ​ർ​ണ​രൂ​പം ആ​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ നേ​താ​ക്ക​ളാ​യ സാ​ഹോ​ദ​ര​ങ്ങ​ളു​ടെ വ​ര​വി​ന്റെ ഓ​ളം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും എ​ത്തു​മെ​ന്ന് നേ​തൃ​ത്വം പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignThrissur NewsLok Sabha Elections 2024Rahul Gandhi
News Summary - Rahul and Priyanka will arrive at the coastal area
Next Story