Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഗുരുവായൂര്‍ മേൽപാലം:...

ഗുരുവായൂര്‍ മേൽപാലം: റെയില്‍വേ കനിഞ്ഞു

text_fields
bookmark_border
ഗുരുവായൂര്‍ മേൽപാലം: റെയില്‍വേ കനിഞ്ഞു
cancel

ഗു​രു​വാ​യൂ​ര്‍: റെ​യി​ൽ​വേ പാ​ള​ത്തി​ന് മു​ക​ളി​ല്‍ ഗ​ര്‍ഡ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ല​ഖ്നോ ആ​സ്ഥാ​ന​മാ​യ റി​സ​ര്‍ച് ഡി​സൈ​ന്‍സ് ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ർ​ഡ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്റെ (ആ​ര്‍.​ഡി.​എ​സ്.​ഒ) അ​നു​മ​തി ല​ഭി​ച്ച​തോ​ടെ മേ​ൽ​പാ​ല നി​ര്‍മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ ഫാ​ക്ട​റി​യി​ല്‍നി​ന്ന് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ഗ​ര്‍ഡ​റു​ക​ള്‍ റോ​ഡ് മാ​ര്‍ഗം ഗു​രു​വാ​യൂ​രി​ലേ​ക്ക് നീ​ങ്ങും. ഒ​രാ​ഴ്ച​ക്ക​കം ഗ​ര്‍ഡ​റു​ക​ള്‍ എ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

റോ​ഡ് മാ​ര്‍ഗം ഗ​ര്‍ഡ​ര്‍ എ​ത്തി​ച്ച് ഗു​രു​വാ​യൂ​രി​ലി​റ​ക്കാ​ന്‍ ക​ല​ക്ട​റി​ല്‍നി​ന്നു​ള്ള നി​രാ​ക്ഷേ​പ പ​ത്രം ജൂ​ലൈ 21ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ള​ത്തി​ന് മു​ക​ളി​ലെ ഭാ​ഗ​ത്ത് സ്ഥാ​പി​ക്കേ​ണ്ട ഗ​ര്‍ഡ​റു​ക​ളും നി​ല​വി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ഭാ​ഗ​ത്തെ​യും പാ​ള​ത്തി​ന് മു​ക​ളി​ലു​ള്ള ഭാ​ഗ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​ഡ്ജ​സ്റ്റ്‌​മെ​ന്റ് സ്പാ​നു​ക​ളും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍നി​ന്ന് ഒ​ന്നി​ച്ചാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്.

ഗ​ര്‍ഡ​റു​ക​ളും സ്പാ​നു​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് പ്ര​വേ​ശി​ക്കാ​നാ​യി റെ​യി​ല്‍വേ ഗേ​റ്റി​ന് സ​മീ​പം ഉ​യ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള ത​ട​സ്സം നീ​ക്കം ചെ​യ്യും. ഗേ​റ്റ് പൂ​ര്‍ണ​മാ​യി അ​ട​ക്കു​ന്ന​തി​നാ​ല്‍ നീ​ക്കം ചെ​യ്യു​ന്ന ത​ട​സ്സം പു​നഃ​സ്ഥാ​പി​ക്കി​ല്ല.

പാ​ലം സെ​പ്റ്റം​ബ​റി​ല്‍ ത​ന്നെ പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് റെ​യി​ല്‍വേ ഡി​വി​ഷ​ന​ല്‍ മാ​നേ​ജ​ര്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ഭാ​ഗ​ത്തെ കൈ​വ​രി​ക​ളു​ടെ നി​ര്‍മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. പാ​ള​ത്തി​ന്റെ മു​ക​ളി​ലെ ഭാ​ഗ​ത്ത് ഗ​ര്‍ഡ​റു​ക​ള്‍ സ്ഥാ​പി​ക്ക​ലും കോ​ണ്‍ക്രീ​റ്റി​ങ്ങും ഈ ​ഭാ​ഗ​ത്തെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ലു​മാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. അ​ത് പൂ​ര്‍ത്തി​യാ​യാ​ല്‍ പാ​ല​ത്തി​ന് മു​ക​ളി​ലെ ടാ​റി​ങ് ന​ട​ത്തി തു​റ​ന്ന് ന​ല്‍കാം. സ​ര്‍വി​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guruvayurflyover
News Summary - Guruvayur flyover
Next Story