Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമുരിങ്ങൂരിൽ അസ്ഥികൂടം...

മുരിങ്ങൂരിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; സൂചന ലഭിച്ചില്ല

text_fields
bookmark_border
മുരിങ്ങൂരിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; സൂചന ലഭിച്ചില്ല
cancel

ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​രി​ൽ പാ​ല​ത്തു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ൽ​വെ​ർ​ട്ടി​നി​ട​യി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. സ​മീ​പ പ്ര​ദേ​ശ​ത്തെ കാ​ണാ​താ​യ ചി​ല വ്യ​ക്തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ എ​ത്തി​യെ​ങ്കി​ലും സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. അ​സ്ഥി​കൂ​ടം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​വും മ​റ്റ് ന​ട​പ​ടി​ക​ളും ഇ​നി​യും ന​ട​ത്തി​യി​ട്ടി​ല്ല. ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലും വ​രു​ന്ന​ത് കാ​ത്ത് മൂ​ന്ന് ദി​വ​സം സൂ​ക്ഷി​ക്കും. അ​തി​ന് ശേ​ഷം ന​ട​പ​ടി ആ​രം​ഭി​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് മു​രി​ങ്ങൂ​ർ ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ൽ പാ​ല​ത്തു​ഴി​പാ​ല​ത്തി​ന് തൊ​ട്ട് സ​മീ​പ​ത്തെ ക​ൾവെ​ർ​ട്ടി​ന​ടി​യി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഇത് പു​രു​ഷ​ന്‍റേ​താ​ണെന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​തി​നോ​ട് ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

പാ​ന്‍റും അ​ടി​വ​സ്ത്ര​ത്തി​ന്‍റെ വീ​തി കൂ​ടി​യ അ​ലാ​സ്റ്റി​ക് ഭാ​ഗ​വും ചെ​രി​പ്പും ആ​ണ് അ​തോ​ടൊ​പ്പം ക​ണ്ടു​കി​ട്ടി​യ​ത്. പ്ര​ദേ​ശ​ത്ത് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വ്യ​ക്ത​ത ല​ഭി​ച്ചി​ല്ല.

ര​ണ്ട് വ​ർ​ഷം മു​മ്പ് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ദ​ലിളി​ത് ആ​ക്ടി​വി​സ്റ്റി​ന്‍റെ​യാ​കാം അ​സ്ഥി​കൂ​ട​മെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 2021 ഡി​സം​ബ​ർ 30 ന് ​ആ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ കൊ​ര​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SkeletonHintMuringur
News Summary - The incident where a skeleton was found in Muringur ; No hint received
Next Story