Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightട്രാക്ടർ പാത...

ട്രാക്ടർ പാത ചളിക്കുളമായി

text_fields
bookmark_border
ട്രാക്ടർ പാത ചളിക്കുളമായി
cancel
camera_alt

ച​ളി​ക്കു​ണ്ടാ​യി മാ​റി​യ സ​ന്നി​ധാ​ന​ത്തെ ട്രാ​ക്ട​ർ പാ​ത

ശ​ബ​രി​മ​ല: ച​ളി​ക്കു​ള​മാ​യി സ​ന്നി​ധാ​ന​ത്തെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ന് പി​ന്നി​ലൂ​ടെ​യു​ള്ള ട്രാ​ക്ട​ർ പാ​ത. തീ​ർ​ഥാ​ട​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കും വി​ധം വ​ലി​യ ന​ട​പ്പ​ന്ത​ലി​ലൂ​ടെ​യു​ള്ള ട്രാ​ക്ട​ർ സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​നാ​ണ് ഏ​റെ നാ​ള​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ട്രാ​ക്ട​ർ പാ​ത നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ത്ത റോ​ഡി​ലൂ​ടെ ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ട്രാ​ക്ട​റു​ക​ൾ ക​ട​ന്നു​പോ​യ​പ്പോ​ൾ ത​ന്നെ ച​ളി​ക്കു​ള​മാ​യി. സ​മീ​പ​ത്തെ താ​ൽ​ക്കാ​ലി​ക ശു​ചി​മു​റി​യി​ൽ​നി​ന്ന്​ മൂ​ത്രം കൂ​ടി റോ​ഡി​ലെ ച​ളി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്താ​കെ ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. മൂ​ത്രം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി വ​രു​ന്ന ട്രാ​ക്ട​ർ വ​ലി​യ ന​ട​പ്പ​ന്ത​ലി​ന്റെ സ്‌​റ്റേ​ജി​ന്റെ മു​ന്നി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. ഇ​തോ​ടെ ട​യ​റി​ൽ​നി​ന്നു​ള്ള ച​ളി വ​ലി​യ ന​ട​പ്പ​ന്ത​ലി​ന്റെ ത​റ​യി​ൽ പ​റ്റി​പ്പി​ടി​ക്കും. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും ദി​ന​ങ്ങ​ളി​ൽ പ്ര​ശ്നം ഏ​റെ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shabarimalatractor line issue
Next Story