Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightസു​ര​ക്ഷാ...

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ളു​മി​ല്ല; അ​പ​ക​ട​മേ​ഖ​ല​യാ​യി തി​രു​വ​ല്ല–പൊ​ടി​യാ​ടി റോ​ഡ്​, ടയർ പഞ്ചറായി; കാർ തലകീഴായി മറിഞ്ഞു

text_fields
bookmark_border
സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ളു​മി​ല്ല; അ​പ​ക​ട​മേ​ഖ​ല​യാ​യി തി​രു​വ​ല്ല–പൊ​ടി​യാ​ടി റോ​ഡ്​, ടയർ പഞ്ചറായി; കാർ തലകീഴായി മറിഞ്ഞു
cancel
camera_alt

1. ഒാ​ത​റ ആ​ൽ​ത്ത​റ ജ​ങ്​​ഷ​ന്​ സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ,2. പെ​രു​നാ​ട് പൂ​വ​ത്തും​മൂ​ടി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ കാ​ർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണം. ആർക്കും പരിക്കില്ല. ശനിയാഴ്​ച രാവിലെ 11ഓടെയാണ്​ സംഭവം

തി​രു​വ​ല്ല: സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന തി​രു​വ​ല്ല_​പൊ​ടി​യാ​ടി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഓ​ട​ക​ളി​ൽ വീ​ണാ​ണ് അ​പ​ക​ട​ങ്ങ​ളേ​റെ​യും.

ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന്​ സ​മീ​പ​വും കു​ള​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന ജ​ങ്ഷ​നി​ലു​മാ​ണ് ശ​നി​യാ​ഴ്​​ച ഓ​ട​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വീ​ണ​ത്. ന​ഗ​ര​സ​ഭ​ക്ക്​ സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് മേ​ൽ​മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല​യി​ൽ​നി​ന്ന്​ കാ​വും​ഭാ​ഗ​ത്തേ​ക്ക് പോ​യ ജീ​പ്പാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജീ​പ്പ് ക​ര​ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് 11ഓ​ടെ ക​രാ​റു​കാ​രു​ടെ എ​ക്​​സ്​​ക​വേ​റ്റ​ർ എ​ത്തി​ച്ച് ജീ​പ്പ് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ് കു​ള​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന ജ​ങ്ഷ​നി​ൽ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഇ​വി​ടെ​യും ക​രാ​റു​കാ​രു​ടെ എ​ക്​​സ്​​ക​വേ​റ്റ​ർ എ​ത്തി ക​ര​ക്കു​ക​യ​റ്റി. അ​പ​ക​ട​ങ്ങ​ളി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യും ഇ​തേ​സ്ഥ​ല​ത്ത് കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ഓ​ട​യി​ലേ​ക്ക് വീ​ണി​രു​ന്നു.

ഓ​ട​നി​ർ​മാ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി റോ​ഡി​ൽ കി​ട​ങ്ങി​ന്​ സ​മാ​ന​മാ​യ കു​ഴി​ക​ളാ​ണ് നി​ർ​മി​ച്ച​ത്. പൊ​ടി​യാ​ടി മു​ത​ൽ തി​രു​വ​ല്ല വ​രെ റോ​ഡി​നു കു​റു​കെ​യു​ള്ള ക​ലു​ങ്കു​ക​ളു​ടെ​യും ഓ​ട​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ല​സ്ഥ​ല​ത്തും അ​പ​ക​ട​സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​തെ​യാ​ണ് പ​ണി​ക​ൾ.

ബി.​എ​സ്.​എ​ൻ.​എ​ൽ കെ​ട്ടി​ട​ത്തി​ന്​ സ​മീ​പ​ത്തു​കൂ​ടി ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡും ഓ​ട നി​ർ​മാ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കു​രി​ശു​ക​വ​ല ഭാ​ഗ​െ​ത്ത വ​ൻ​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ൻ​ഭാ​ഗ​ത്തെ ഓ​ട​യു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ​ത്. അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​യ​ത്.

ടയർ പഞ്ചറായി; കാർ തലകീഴായി മറിഞ്ഞു

തി​രു​വ​ല്ല: ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​ൽ​നി​ന്ന്​ ഓ​ത​റ സ്വ​ദേ​ശി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ത​റ അ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ ബാ​ബു​വി​െൻറ ഓ​ത​റ ആ​ൽ​ത്ത​റ ജ​ങ്​​ഷ​ന്​ സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ​മീ​പ വാ​സി​ക​ൾ ചേ​ർ​ന്ന് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ബാ​ബു​വി​നെ പു​റ​ത്തെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvalla-Potiyati Roadaccident zone
News Summary - Thiruvalla-Potiyati Road as an accident zone
Next Story