Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒരുകോടിയുടെ പദ്ധതി;...

ഒരുകോടിയുടെ പദ്ധതി; പ​ത്ത​നം​തി​ട്ട നഗരത്തിൽ മൂന്ന്​ റോഡുകൾ നവീകരിക്കുന്നു

text_fields
bookmark_border
road
cancel

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ മൂ​ന്ന്​ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. റീ ​ബി​ൽ​ഡ്​ കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​കോ​ടി മു​ട​ക്കി​യാ​ണ്​ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​ത്. തൈ​ക്കാ​വ് റോ​ഡ്​ , ഡോ​ക്​​ടേ​ഴ്​​സ്​ ലെ​യ്​​ൻ റോ​ഡ്, പു​ന്ന​ല​ത്ത്​ പ​ടി റോ​ഡു​ക​ളാ​ണ്​ ന​വീ​ക​രി​ക്കു​ന്ന​ത്. മൂ​ന്ന്​ റോ​ഡു​ക​ളി​ലും ഓ​ട നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. തൈ​ക്കാ​വ്​ റോ​ഡി​ൽ പ​ഴ​യ ഓ​ട​യു​ടെ കോ​ൺ​ക്രീ​റ്റ്​ സ്ലാ​ബു​ക​ൾ ഇ​ള​ക്കി​മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നും പ​ഴ​യ സ്റ്റാ​ൻ​ഡി​നും മ​ധ്യേ​യാ​ണ്​ ഓ​ട നി​ർ​മി​ക്കു​ന്ന​ത്. റോ​ഡി​ന്​​ വീ​തി​യും കൂ​ട്ടു​ന്നു​ണ്ട്.

റോ​ഡ്​ ഏ​​റെ​നാ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​​ ടാ​റി​ങ്​​ ന​ട​ത്തി​യ​ത്.​ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ഓ​ട സം​വി​ധാ​ന​വും ഇ​ല്ലാ​യി​രു​ന്നു.കോ​ള​ജ് ജ​ങ്​​ഷ​​ൻ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് തി​ര​ക്കി​ൽ​പെ​ടാ​തെ ചു​രു​ളി​ക്കോ​ട്, പു​ന്ന​ല​ത്തു​പ​ടി, ന​ന്നു​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ്​ പു​ന്ന​ല​ത്തു​പ​ടി -മാ​ക്കാം​കു​ന്ന്​​ റോ​ഡ്. വാ​ര്യാ​പു​രം, പു​ന്ന​ല​ത്തു​പ​ടി, ചു​രു​ളി​ക്കോ​ട്​ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ കാ​തോ​ലി​ക്ക​റ്റ്​ കോ​ള​ജ്, കാ​തോ​ലി​ക്ക​റ്റ്​ സ്കൂ​ൾ, മാ​ക്കാം​കു​ന്ന്​ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ടാ​റി​ങ് ക​ഴി​ഞ്ഞാ​ലു​ട​ൻ ഓ​ട​പ​ണി​യും പൂ​ർ​ത്തി​യാ​ക്കും.ഒരുകോടിയുടെ പദ്ധതി; പ​ത്ത​നം​തി​ട്ട നഗരത്തിൽ മൂന്ന്​ റോഡുകൾ നവീകരിക്കുന്നുഡോ​ക്ടേ​ഴ്സ് ലെ​യ്​​ൻ റോ​ഡി​ൽ ഓ​ട​യു​ടെ പ​ണി തീ​രാ​റാ​യി. ഇ​വി​ടെ ഓ​ട​ക്ക്​ മു​ക​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള സ്ലാ​ബു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ്​ ക​ഴി​ഞ്ഞു. ഇ​നി​യും റോ​ഡി​ന്റെ കോ​ൺ​ക്രീ​റ്റു​ജോ​ലി ന​ട​ക്കാ​നു​ണ്ട്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഉ​പ​റോ​ഡാ​ണി​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittaroad
News Summary - One crore project; Three roads are being upgraded in Pathanamthitta city
Next Story