Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക്സഭ തെരഞ്ഞെടുപ്പ്:...

ലോക്സഭ തെരഞ്ഞെടുപ്പ്: ഇന്ന്​ വൈകീട്ട് ആറുമുതല്‍ നിരോധനാജ്ഞ

text_fields
bookmark_border
Lok Sabha elections 2024
cancel
camera_alt

ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഗൈ​ഡി​ന്റെ ജി​ല്ല​

ത​ല പ്ര​കാ​ശ​നം വ​ര​ണാ​ധി​കാ​രി​യും ക​ലക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റു മു​ത​ല്‍ വോ​ട്ടെ​ടു​പ്പി​ന്റെ പി​റ്റേ​ന്ന് 27ന്​ ​രാ​വി​ലെ ആ​റു വ​രെ ജി​ല്ല​യി​ല്‍ 144 പു​റ​പ്പെ​ടു​വി​ച്ച് വ​ര​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി.

നി​രോ​ധ​നാ​ജ്ഞ കാ​ല​യ​ള​വി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ല്‍ , പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്ക​ല്‍, ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍മാ​ര​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും പ്ര​ചാ​ര​ക​രു​ടെ​യും സാ​ന്നി​ധ്യം, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഉ​ച്ച​ഭാ​ഷി​ണി​യു​ടെ ഉ​പ​യോ​ഗം, ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​യാ​യ കാ​ര്യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം, അ​ഭി​പ്രാ​യ​സ​ര്‍വേ​ക​ളോ മ​റ്റെ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍വേ​ക​ളോ സം​പ്രേ​ഷ​ണം ചെ​യ്യ​ല്‍, പോ​ളി​ങ്​ സ്റ്റേ​ഷ​നി​ല്‍ നി​രീ​ക്ഷ​ക​ര്‍, സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ര്‍, ക്ര​മ​സ​മാ​ധാ​ന പാ​ല​ന ചു​മ​ത​ല​യു​ള്ള​വ​ര്‍, പോ​ളി​ങ്​ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​രു​ടെ സെ​ല്ലു​ലാ​ര്‍, വ​യ​ര്‍ലെ​സ് സെ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പോ​ളി​ങ്​ ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​രു​ടെ, പോ​ളി​ങ്​ സ്റ്റേ​ഷ​ന് 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള കോ​ഡ്​​ലെ​സ് ഫോ​ണു​ക​ള്‍, വ​യ​ര്‍ലെ​സ് സെ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പോ​ളിം​ഗ് ദി​ന​ത്തി​ല്‍ പോ​ളി​ങ്​ സ്റ്റേ​ഷ​ന് 200 മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ ഇ​ല​ക്ഷ​ന്‍ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്ത​ല്‍, ആ​യു​ധം കൈ​വ​ശം വെ​യ്ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​വ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലോ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലോ ആ​യു​ധം പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യോ കൈ​വ​ശം വെ​യ്ക്കു​ക​യോ ചെ​യ്യ​ല്‍ എ​ന്നി​വ​യ്ക്ക് നി​രോ​ധ​ന​മു​ണ്ട്.

വോ​ട്ടിം​ഗ് കേ​ന്ദ്രം, ഷോ​പ്പിം​ഗ് മാ​ള്‍, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍, സി​നി​മ തി​യ​റ്റ​ര്‍, മ​റ്റു വി​നോ​ദ കേ​ന്ദ്ര​ങ്ങ​ള്‍, വി​വാ​ഹം പോ​ലു​ള്ള സാ​മൂ​ഹി​ക ച​ട​ങ്ങു​ക​ള്‍, സ്വ​കാ​ര്യ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രാ​ത്ത, ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ത്തു​ചേ​ര​ലു​ക​ള്‍ക്ക് നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ വേ​ള​യി​ലെ വീ​ടു​ക​ള്‍ തോ​റും ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നും നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ല. അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ക്ര​മ​സ​മാ​ധാ​ന ജോ​ലി​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്കും നി​രോ​ധ​നം ബാ​ധ​ക​മ​ല്ലെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഗൈ​ഡ് പ്ര​കാ​ശ​നം ചെ​യ്തു

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച കേ​ര​ളം ലോ​ക്‌​സ​ഭ​യി​ല്‍ - തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം 1952-2019' എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഗൈ​ഡി​ന്റെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം വ​ര​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ എ​സ് പ്രേം ​കൃ​ഷ്ണ​ന്‍ നി​ര്‍വ​ഹി​ച്ചു. ആ​ദ്യ കോ​പ്പി എ.​ഡി.​എം ജി ​സു​രേ​ഷ് ബാ​ബു ഏ​റ്റു​വാ​ങ്ങി. 1952 മു​ത​ല്‍ 2019 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടിം​ഗ് രീ​തി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഗൈ​ഡ്.

ജി​ല്ലാ ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ സി ​പ​ത്മ​ച​ന്ദ്ര​കു​റു​പ്പ്, ജി​ല്ലാ ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ കെ ​അ​നി​ല്‍കു​മാ​ര്‍, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ് സ​ന്തോ​ഷ് കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ര്‍ രാ​ഹു​ല്‍ പ്ര​സാ​ദ്, ജി​ല്ലാ അ​സി​സ്റ്റ​ന്റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ ​ടി ര​മ്യ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ആ​ര്‍ഓ ഷാ​ജി ക്ല​മ​ന്റ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibitory orderLok Sabha elections 2024
News Summary - Lok Sabha election: Prohibitory order from 6 pm today
Next Story