Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നിയിലെ വീടുകളിൽ...

കോന്നിയിലെ വീടുകളിൽ മോഷണം; രണ്ടു ലക്ഷം കവർന്നു

text_fields
bookmark_border
കോന്നിയിലെ വീടുകളിൽ മോഷണം; രണ്ടു ലക്ഷം കവർന്നു
cancel
camera_alt

മോഷ്​ടാക്കൾ അല​ങ്കോലമാക്കിയ വീട്ടിലെ മുറി

കോ​ന്നി: കോ​ന്നി വ​ട്ട​ക്കാ​വി​ൽ ര​ണ്ട്​ വീ​ടു​ക​ളി​ൽ മോ​ഷ​ണം. 2,02,500 രൂ​പ അ​പ​ഹ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പു​ല​ർ​ച്ച​യു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ​ട്ട​ക്കാ​വ് സ​ഫി​യ മ​ൻ​സി​ലി​ൽ നി​യാ​സി​ന്റെ വീ​ടി​ന്റെ അ​ടു​ക്ക​ള ക​ത​ക് തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മു​റി​ക്കു​ള്ളി​ൽ മേ​ശ വ​ലി​പ്പി​ൽ നി​ന്ന്​ ര​ണ്ട് ല​ക്ഷം രൂ​പ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ട്ടി​ന​ട​ത്തി​പ്പ്, പ​ള്ളി, മ​ത്സ്യ​വ്യാ​പാ​രം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മാ​ണ്​ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മേ​ശ​യു​ടെ താ​ക്കോ​ൽ എ​ടു​ത്ത് വ​ലി​പ്പ്​ തു​റ​ന്ന് പ​ണം അ​ട​ങ്ങി​യ ബാ​ഗു​ക​ൾ എ​ടു​ത്ത ക​ള്ള​ൻ പ​ണം എ​ടു​ത്ത ശേ​ഷം ബാ​ഗു​ക​ൾ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ മു​റി അ​ല​ങ്കോ​ല​പ്പെ​ട്ട് കി​ട​ക്കു​ന്ന​ത് ക​ണ്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് വി​വ​രം അ​റി​യു​ന്ന​ത്. കോ​ന്നി പൊ​ലീ​സ് സം​ഘം, വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗം, സ​യ​ന്റി​ഫി​ക് വി​ഭാ​ഗം, ഡോ​ഗ് സ്‌​ക്വാ​ഡ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സ​മീ​പ​ത്തെ വീ​ടാ​യ ഇ​ള​വും മ​ഠ​ത്തി​ൽ ഭാ​സ്ക​ര​ന്റെ വീ​ടി​ന്റെ അ​ടു​ക്ക​ള ക​ത​ക് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ ക​ള്ള​ന്മാ​ർ 2500 രൂ​പ​യും അ​പ​ഹ​രി​ച്ചു. ഇ​തി​ന് അ​ടു​ത്ത വീ​ട്ടി​ലെ പാ​ല​ത്തും​പാ​ടം വീ​ട്ടി​ൽ ഭാ​സ്ക​ര​ന്റെ വീ​ട്ടി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് കു​ത്തി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ മോ​ഷ്ടാ​വ്​ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KonniBurglary
News Summary - Burglary in houses in Konni; Two lakhs were stolen
Next Story