Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_right...

വാ​ള​യാ​ർ-​വ​ട​ക്ക​ഞ്ചേ​രി നാ​ലു​വ​രി​പ്പാ​ത; അ​പ​ക​ട​മേ​ഖ​ല പ​ട്ടി​ക​യി​ൽ 12 ഇ​ട​ങ്ങ​ൾ

text_fields
bookmark_border
four lane road
cancel
camera_alt

വാ​ള​യാ​ർ-​വ​ട​ക്ക​ഞ്ചേ​രി നാ​ലു​വ​രി​പ്പാ​ത

വ​ട​ക്ക​ഞ്ചേ​രി: വാ​ള​യാ​ർ-​വ​ട​ക്ക​ഞ്ചേ​രി നാ​ലു​വ​രി​പ്പാ​ത​യി​ൽ 12 ഇ​ട​ങ്ങ​ൾ​ക്കൂ​ടി അ​പ​ക​ട​മേ​ഖ​ല പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി. ആ​ലാ​മ​രം, പു​തു​ശ്ശേ​രി, ക​ഞ്ചി​ക്കോ​ട്, കു​രു​ടി​ക്കാ​ട്, ച​ന്ദ്ര​ന​ഗ​ർ, വ​ട​ക്കും​മു​റി, ക​ണ്ണ​നൂ​ർ, വെ​ള്ള​പ്പാ​റ, ചി​ത​ലി​പ്പാ​ലം, എ​രി​മ​യൂ​ർ, ഇ​ര​ട്ട​ക്കു​ളം, മം​ഗ​ലം​പാ​ലം തു​ട​ങ്ങി​യ​വ​യാ​ണ​വ. നാ​ലു​വ​രി​പ്പാ​ത​യി​ൽ നേ​ര​ത്തേ അ​പ​ക​ട​മേ​ഖ​ല പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട കാ​ഴ്ച​പ്പ​റ​മ്പ്, കു​ഴ​ൽ​മ​ന്ദം, ആ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്കാ​നു​ള്ള പ്രാ​രം​ഭ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യി​ലും മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി നാ​ലു​വ​രി​പ്പാ​ത​യി​ലു​മാ​യി എ​ട്ടി​ട​ങ്ങ​ളി​ൽ​ക്കൂ​ടി ഇ​തോ​ടൊ​പ്പം അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

പു​തു​താ​യി പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട 12 ഇ​ട​ങ്ങ​ളി​ൽ​ക്കൂ​ടി അ​ടി​പ്പാ​ത​ക​ൾ വ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ന്ന​ത വി​ഭാ​ഗം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് എ​തു​ത​ര​ത്തി​ലു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​ക. 12 ഇ​ട​ങ്ങ​ളി​ലും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ളേ​റെ​യു​മെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള ശാ​ശ്വ​ത​പ​രി​ഹാ​രം അ​ടി​പ്പാ​ത​ക​ൾ നി​ർ​മി​ക്ക​ലാ​ണ്. ദേ​ശീ​യ​പാ​ത​ക​ളി​ലെ സി​ഗ്ന​ലു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​ഴി​വാ​ക്കാ​നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:four lane roadDanger zone list
News Summary - Walayar- Wadakkanchery four lane road
Next Story