Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി സർവിസുകൾ പാലക്കാട് ജി​ല്ല​യി​ൽ​ ഇന്നു മുതൽ പൂർവസ്ഥിതിയിലേക്ക്​

text_fields
bookmark_border
ksrtc
cancel

പാ​ല​ക്കാ​ട്​: കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല​യി​ൽ​ നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ ഡി.​ടി.​ഒ പി.​എ. ഉ​ബൈ​ദ്​ അ​റി​യി​ച്ചു. പാ​ല​ക്കാ​ട്​ ഡി​പ്പോ​യി​ൽ​നി​ന്ന്​ 48ഉം ​ചി​റ്റൂ​രി​ൽ​നി​ന്ന്​ 24ഉം ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്ന്​ 17ഉം ​മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന്​ 15ഉം ​സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും.

അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ ഒ​ഴി​കെ, ഏ​റെ​ക്കു​റെ മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും തു​ട​ങ്ങും. പാ​ല​ക്കാ​ട്​-​തൃ​ശൂ​ർ, പാ​ല​ക്കാ​ട്​-​ഗു​രു​വാ​യൂ​ർ, പാ​ല​ക്കാ​ട്​-​കോ​ഴി​ക്കോ​ട്​ സെ​ക്​​ട​റു​ക​ളി​ൽ അ​ര​മ​ണി​ക്കൂ​ർ കൂ​ടു​േ​മ്പാ​ൾ ബ​സ്​ ഉ​ണ്ടാ​വും. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന്​ അ​ട്ട​പ്പാ​ടി​യി​ലേ​ക്കും പാ​ല​ക്കാ​ട്ടു​നി​ന്ന്​ വാ​ള​യാ​റി​ലേ​ക്കും സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കും. പാ​ല​ക്കാ​ട്​ ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം സ​ർ​വി​സു​ക​ൾ തു​ട​രും.സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ആ​യ​തി​നാ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ പാ​ലി​ച്ച്​ യാ​ത്ര​ക്കാ​രെ നി​ന്ന്​ യാ​ത്ര ​െച​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ഡി.​ടി.​ഒ അ​റി​യി​ച്ചു.]

അ​ന്ത​ർ സം​സ്ഥാ​ന ബ​സോ​ട്ടം തു​ട​ങ്ങാ​ൻ വൈ​കും

പാ​ല​ക്കാ​ട്​: ത​മി​ഴ്​​നാ​ടി​ൽ ലോ​ക്​​ഡൗ​ൺ ജൂ​ൺ 28 വ​രെ നീ​ട്ടി​യ​തി​നാ​ൽ കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി ബ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രാം​ഭി​ക്കാ​ൻ ഇ​നി​യും താ​മ​സ​മെ​ടു​ക്കും. വാ​ള​യാ​ർ അ​തി​ർ​ത്തി​വ​രെ ര​ണ്ട്​ ബ​സു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി ഒാ​ടി​ക്കു​ന്നു​ണ്ട്.

അ​വി​ടു​ന്ന്​ അ​ങ്ങോ​ട്ട്​ യാ​ത്ര​ക്ക്​ റോ​ഡ്​ മാ​ർ​ഗം സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തേ​സ​മ​യം, ഇ​രു സം​സ്ഥാ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ക​ർ​ണാ​ട​ക​യി​ലേ​ക്കും ട്രെ​യി​നു​ക​ൾ ഒാ​ടി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ബ​സ്​ സ​ർ​വി​സ്​ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus ServiceKSRTC
News Summary - KSRTC Bus Service in Palakkad Via
Next Story