Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightഇന്റർനെറ്റ്‌...

ഇന്റർനെറ്റ്‌ പണിമുടക്കുന്നു; വേങ്ങരയില്‍ ആധാരം രജിസ്‌ട്രേഷന് കാലതാമസം

text_fields
bookmark_border
ഇന്റർനെറ്റ്‌ പണിമുടക്കുന്നു; വേങ്ങരയില്‍ ആധാരം രജിസ്‌ട്രേഷന് കാലതാമസം
cancel
camera_alt

വേ​ങ്ങ​ര ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സി​ൽ വ​സ്തു​പ്ര​മാ​ണ​ങ്ങ​ളു​ടെ

ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി വൈ​കീട്ട് അ​ഞ്ചിന് ശേ​ഷ​വും കാ​ത്തി​രി​ക്കു​ന്ന​വ​ർ

വേ​ങ്ങ​ര: വ​സ്തു​പ്ര​മാ​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ മു​ട​ങ്ങു​ന്ന​ത് വേ​ങ്ങ​ര​യി​ല്‍ പ​തി​വാ​കു​ന്നു. ഇ​ന്റ​ർ​നെ​റ്റ് ത​ക​രാ​റാ​ണ് കാ​ര​ണം. വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ച കേ​ര​ള സ്റ്റേ​റ്റ് വൈ​ഡ് ഏ​രി​യ നെ​റ്റ് വ​ര്‍ക്കി​ന്റെ സെ​ര്‍വ​ര്‍ വ​ഴി​യാ​ണ് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ് ഉ​ള്‍പ്പെ​ടെ വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലേ​ക്ക് ഇ​ന്റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സെ​ര്‍വ​ര്‍ മെ​ല്ലെ​പ്പോ​ക്ക് തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. വ​സ്തു​പ്ര​മാ​ണ വി​ല​യു​ടെ പ​ത്ത് ശ​ത​മാ​നം മു​ദ്ര​യി​ന​ത്തി​ലും ഫീ​സി​ന​ത്തി​ലും ട്ര​ഷ​റി​യി​ല്‍ അ​ട​ച്ച ശേ​ഷ​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​നു വേ​ണ്ടി പൊ​തു​ജ​നം ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. വി​ഷ​യം നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സി​ലും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​മാ​ണ ര​ജി​സ്‌​ട്രേ​ഷ​നു വ​ന്ന നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വൈ​കു​ന്നേ​ര​മാ​യി​ട്ടും ഇ​ന്റ​ർ​നെ​റ്റ് സം​വി​ധാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ തി​രി​ച്ചു പോ​യ​ത്.

അ​തേ​സ​മ​യം, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ല്‍ കെ. ​ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​മാ​യ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളൊ​ന്നും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കെ ​ഫോ​ണ്‍ വ​ഴി ല​ഭി​ക്കു​ന്ന ഇ​ന്റ​ര്‍നെ​റ്റ് ക​ണ​ക്റ്റ് ചെ​യ്‌​താ​ൽ ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പി​ന്റെ വെ​ബ്‌​സൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന​തും പ്ര​ശ്‌​ന​ത്തി​ന്റെ സ​ങ്കീ​ര്‍ണ​ത വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ്. കേ​ര​ള സ്റ്റേ​റ്റ് വൈ​ഡ് ഏ​രി​യ നെ​റ്റ് വ​ര്‍ക്കി​ന്റെ സെ​ര്‍വ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചാ​ലും ഇ​ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വൈ​ദ്യു​തി ഇ​ല്ലാ​താ​യാ​ലും സേ​വ​നം നി​ല​ക്കും. കെ​ട്ടി​ട​ത്തി​ല്‍ യു.​പി.​എ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VengaraAadhaar registration
News Summary - Delay in Aadhaar registration in Vengara
Next Story