Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhakkadchevron_rightചാലിയാറിൽ മണൽ വേട്ട;...

ചാലിയാറിൽ മണൽ വേട്ട; 11 തോണിയും ഒരു ലോറിയും പിടികൂടി

text_fields
bookmark_border
ചാലിയാറിൽ മണൽ വേട്ട; 11 തോണിയും ഒരു ലോറിയും പിടികൂടി
cancel

വാഴക്കാട്: ചാലിയാറിൽ വൻ മണൽ വേട്ട. 11 തോണിയും ഒരു ലോറിയും പിടികൂടി. വാഴക്കാട് സ്​റ്റേഷൻ പരിധിയിലെ വിവിധ കടവുകളിൽ പൊലീസ് ഇൻസ്‌പെക്ടർ എം.സി. കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശേധനയിലാണ് ഇവ പിടികൂടിയത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. പൊലീസ് ബോട്ട് ഉപയോഗിച്ച് എളമരം, വെട്ടുപാറ, ചെറുവാടി, ഇരട്ടമുഴി എന്നീ കടവുകളിലാണ് മിന്നൽ പരിശോധന നടന്നത്. പിടിച്ചെടുത്ത മണൽ തിരികെ പുഴയിൽ നിക്ഷേപിച്ചു.

മിന്നൽ പരിശോധനയുടെ ഭാഗമായുള്ള പട്രോളിങ്ങിനി​െട വാഴയൂർ ഹൊറൈസൺ സ്കൂളിന് സമീപത്തുനിന്ന്​ മണൽ കയറ്റി പോകുകയായിരുന്ന ടോറസ് ലോറിയും പിടികൂടി. പ്രതി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഐ തോമസ്, പൊലീസ്​ ഉദ്യോഗസ്ഥരായ ഷബീറലി, ആരിഫ്‌, വിജേഷ്‌, ബോട്ട് ഡ്രൈവർ അസ്കർ എന്നിവർ സംഘത്തെ അനുഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionBoatsChaliyar riverSand smuggling
Next Story