Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightമു​ന്ന​റി​യി​പ്പ്...

മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ട​ലി​ലി​റ​ങ്ങി​യ അ​ഞ്ച് വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
Five boats were taken into custody
cancel
camera_alt

മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങി​യ അ​ഞ്ച് വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി​യ​പ്പോ​ൾ

പൊ​ന്നാ​നി: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഇ​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഇ​ത് അ​വ​ഗ​ണി​ച്ച് ക​ട​ലി​ലി​റ​ങ്ങി​യ അ​ഞ്ച് വ​ള്ള​ങ്ങ​ൾ പൊ​ന്നാ​നി തീ​ര​ദേ​ശ പൊ​ലീ​സ് പി​ടി​കൂ​ടി.

വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ​തി​നി​ട​യി​ലാ​ണ് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. കൂ​ടാ​തെ ക​ട​ൽ പ്ര​ക്ഷു​ബ്​​ദ​മാ​യ​തി​നാ​ൽ ബോ​ട്ടു​ക​ൾ പോ​ലും ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന അ​റി​യി​പ്പ് പാ​ലി​ക്കാ​തെ​യാ​ണ് യാ​ന​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്.

തീ​ര​ദേ​ശ പൊ​ലീ​സ് സി.​ഐ പി.​കെ. രാ​ജ്മോ​ഹ‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ള്ള​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. അ​ഞ്ച് വ​ള്ള​ങ്ങ​ളി​ലും ലൈ​ഫ് ജാ​ക്ക​റ്റ് പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​നി മു​ത​ൽ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ മാ​ർ​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingBoatsheavy rain
News Summary - Five boats were taken into custody
Next Story