Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightവ​ഴി ചോ​ദി​ച്ച്...

വ​ഴി ചോ​ദി​ച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി

text_fields
bookmark_border
വ​ഴി ചോ​ദി​ച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി
cancel
camera_alt

അ​ബ്ദു​ൽ ജ​ബ്ബാ​ർ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. പൊ​ന്നാ​നി അ​ങ്ങാ​ടി സ്വ​ദേ​ശി കി​ക്കാ​ട്ടി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​നെ​യാ​ണ് ഒ​രു​സം​ഘം ആ​ളു​ക​ൾ കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി ചാ​വ​ക്കാ​ട് ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ന്നാ​നി അ​ങ്ങാ​ടി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ൽ ജ​ബ്ബാ​റി​നോട് കാ​റി​ലെ​ത്തിയ മൂ​ന്നു​പേ​ർ വ​ഴി ചോ​ദി​ക്കു​ക​യും വ​ലി​ച്ച് വാ​ഹ​ന​ത്തി​ലി​ട്ട ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട് വി​ട്ടു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​നെ​ത്തി​യെ​ങ്കി​ലും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് പ​രാ​തി എ​ഴു​തി ന​ൽ​കാ​നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​തെ​ന്നാ​ണ് അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​റ​യു​ന്ന​ത്.

ഒ​രു​വ​ർ​ഷം മു​മ്പ് ഇ​യാ​ളു​ടെ ക​ണ്ണി​ൽ മു​ള​ക്ക് പൊ​ടി​യെ​റി​ഞ്ഞ് ഒ​രു സം​ഘം മ​ർ​ദി​ച്ചി​രു​ന്നു. പൊ​ന്നാ​നി ടി.​ഐ.​യു.​പി സ്കൂ​ളി​ന് സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ ഒ​രു സം​ഘം ക​ണ്ണി​ൽ പൊ​ടി​യെ​റി​ഞ്ഞ ശേ​ഷം ഇ​യാ​ളെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abductionkidnap
News Summary - Car riders abducted and beaten the young man
Next Story