Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപെരിന്തൽമണ്ണക്കിനി...

പെരിന്തൽമണ്ണക്കിനി കാ​ദ​റലി ഫുട്ബാൾകാലം

text_fields
bookmark_border
പെരിന്തൽമണ്ണക്കിനി കാ​ദ​റലി ഫുട്ബാൾകാലം
cancel
camera_alt

പെ​രി​ന്ത​ൽ​മ​ണ്ണ കാ​ദ​റ​ലി സെ​വ​ൻ​സ് ഫു​ട്ബാ​ളി​ന് നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ സ്റ്റീ​ൽ ഗാ​ല​റി

പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ദ​റ​ലി സെ​വ​ൻ​സ് ഫു​ട്ബാ​ൾ 17 മു​ത​ൽ രാ​ത്രി എ​ട്ടി​ന് പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 51 ാമ​ത് ടൂ​ർ​ണ​മെ​ന്റാ​ണ് ഇ​ത്ത​വ​ണ. നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഫ്ല​ഡ് ലി​റ്റി​ന്റെ​യും ഗാ​ല​റി​യു​ടെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി.

10,000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന സ്റ്റീ​ൽ ഗാ​ല​റി സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. 24 ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ മാ​റ്റു​ര​ക്കു​ക. ടൂ​ർ​ണ​മെ​ന്റി​ലെ വ​രു​മാ​നം മു​ഴു​വ​നാ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ.​എം.​എ​സ് വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്സി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, അ​ശ​ര​ണ​രാ​യ രോ​ഗി​ക​ൾ, നി​രാ​ലം​ബ​രാ​യ കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പ് രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കു​മാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം അ​ഞ്ച് വി​ദേ​ശ താ​ര​ങ്ങ​ളെ ഒ​രു ടീ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് മൂ​ന്നു​പേ​രെ ഒ​രേ​സ​മ​യം ക​ളി​ക്ക​ള​ത്തി​ലി​റ​ക്കാം. സെ​വ​ൻ​സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നി​ൽ നി​ല​വി​ൽ 39 ക്ല​ബു​ക​ളാ​ണ്.

ക​ളി​ക്ക​ള​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ഇ​റ​ങ്ങു​ന്ന​ത് ക​ർ​ശ​ന​മാ​യി വി​ല​ക്കു​ക​യും പി​ടി​ക്ക​പ്പെ​ട്ടാ​ൽ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​ന ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ ഇ​സാ ഗ്രൂ​പ്പ് ബെ​യ്സ് പെ​രു​മ്പാ​വൂ​ർ എ.​വൈ.​സി ഉ​ച്ചാ​ര​ക്ക​ട​വു​മാ​യി മ​ത്സ​രി​ക്കും. ഓ​രോ മ​ത്സ​ര​ത്തി​നൊ​പ്പം വെ​റ്റ​റ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറും അ​ണ്ട​ർ 20 മ​ത്സ​ര​വും ന​ട​ക്കും.

രാ​ത്രി 7.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ഒ​രു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​ഡി.​എം എ​ൻ.​എം. മെ​ഹ​റ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​കെ. മു​സ്ത​ഫ, ഭ​ക്ഷ്യ ക​മീ​ഷ​നം​ഗം വി. ​ര​മേ​ശ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി. ​ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ടൂ​ർ​ണ​മെ​ന്റി​ന്റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര 17ന് ​വൈ​കീ​ട്ട് നാ​ലി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ൽ ന​ട​ക്കും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് സി. ​മു​ഹ​മ്മ​ദാ​ലി, ജ​ന​റ​ൽ സി​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, ട്ര​ഷ​റ​ർ മ​ണ്ണി​ൽ ഹ​സ്സ​ൻ, സി.​എ​ച്ച്. മു​സ്ത​ഫ, മ​ണ്ണേ​ങ്ങ​ൽ അ​സീ​സ്, യൂ​സ​ഫ് രാ​മ​പു​രം, എ​ച്ച്. മു​ഹ​മ്മ​ദ് ഖാ​ൻ, ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രും ക്ല​ബ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannasevens footballkadarali all India sevens football
News Summary - perinthalmanna kadarali all India sevens football
Next Story