Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഘോഷങ്ങളെ വരവേൽക്കാൻ ...

ആഘോഷങ്ങളെ വരവേൽക്കാൻ പടിഞ്ഞാറേക്കര ബീച്ച് ഒരുങ്ങുന്നു

text_fields
bookmark_border
beach
cancel

തി​രൂ​ർ: ചെ​റി​യ പെ​രു​ന്നാ​ൾ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റേ​കാ​ൻ പു​റ​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ക്ക​ര ബീ​ച്ചി​ൽ ലൈ​റ്റ് ഷോ​യും ഭ​ക്ഷ്യ​മേ​ള​യും. ഡി.​ടി.​പി.​സി​യു​ടെ ലൈ​റ്റ് ഷോ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ലാ​ണ് 30 ദി​വ​സ​ത്തെ കു​ടും​ബ​ശ്രീ​യു​ടെ ലൈ​വ് ഫു​ഡ് സ്റ്റാ​ൾ രു​ചി​പ്പെ​രു​മ​ക്ക് പൊ​ലി​മ​യേ​കു​ക.

ചെ​റി​യ പെ​രു​ന്നാ​ൾ ദി​നം മു​ത​ൽ 30 ദി​വ​സം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് പ​ടി​ഞ്ഞാ​റേ​ക്ക​ര ബീ​ച്ച് ഒ​രു​ങ്ങു​ന്ന​ത്. ഏ​പ്രി​ൽ 12ന് ​ന​ട​ൻ വി​ന​യ് ഫോ​ർ​ട്ട് മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 13ന് ​കൊ​ല്ലം ഷാ​ഫി​യും സം​ഘ​വും അ​തു​ൽ ന​റു​ക​ര​യും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

കു​ടും​ബ​ശ്രീ​യു​ടെ പ​ത്തോ​ളം ലൈ​വ് കി​ച്ച​ണു​ക​ൾ, ബ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും കു​ടും​ബ​ശ്രീ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ട​ക്കം 14 യൂ​നി​റ്റു​ക​ളി​ലെ കു​ടും​ബ​ശ്രീ ഉ​ൽ​പ​ന്ന വി​പ​ണ​ന സ്റ്റാ​ളു​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ളും മേ​ള​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. കു​ടും​ബ​ശ്രീ ലൈ​വ് കി​ച്ച​ണു​ക​ളി​ൽ മ​ല​പ്പു​റ​ത്തി​ന്റെ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ളും മ​ത്സ്യ സ്പെ​ഷ്യ​ൽ വി​ഭ​വ​ങ്ങ​ളും വി​വി​ധ​യി​നം ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ളും രു​ചി​ച്ച​റി​യാം. കെ​ട്ടി​ലും മ​ട്ടി​ലും രു​ചി​യി​ലും പു​തു​മ നി​റ​ഞ്ഞ വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് പ​ടി​ഞ്ഞാ​റേ​ക്ക​ര ബീ​ച്ചി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padinjarekkara beach
News Summary - Padinjarekkara beach in festive mood
Next Story