Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ്...

മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം മൂ​ന്നാം​ഘ​ട്ടം നാ​ളെ മു​ത​ൽ

text_fields
bookmark_border
മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം മൂ​ന്നാം​ഘ​ട്ടം നാ​ളെ മു​ത​ൽ
cancel

മ​ല​പ്പു​റം: 12 മാ​ര​ക രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കാ​ൻ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0’ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ടം അ​വ​സാ​നി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ 60 ശ​ത​മാ​നം കു​ട്ടി​ക​ൾ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ച്ചു. യു-​വി​ൻ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് വാ​ക്സി​നേ​ഷ​ൻ പ്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തു​വ​ഴി കു​ത്തി​വെ​പ്പ് സ്വീ​ക​രി​ച്ച എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പോ​ർ​ട്ട​ൽ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത​തും ഭാ​ഗി​ക​മാ​യി എ​ടു​ത്ത​തു​മാ​യ അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന യ​ജ്ഞ​ത്തി​ന്റെ മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ർ ഒ​മ്പ​തു മു​ത​ൽ 14 വ​രെ​യാ​ണ് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ മീ​സി​ൽ​സ് പോ​ലെ​യു​ള്ള രോ​ഗം വ​ന്ന് കു​ട്ടി​ക​ളി​ൽ മ​ര​ണം വ​രെ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaccinationMission Indradhanush 5.0
News Summary - Mission Indradhanush 5.0: Complete Vaccination Yajna Phase III From Tomorrow
Next Story