കെ-റെയിൽ സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ്
text_fieldsമലപ്പുറം: കെ-റെയിലിനെതിരെയുള്ള സമരങ്ങൾ നിയമസഭ, നിയോജക മണ്ഡലം -പഞ്ചായത്ത് തലങ്ങളിലും സജീവമാക്കാൻ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ ബോഡി യോഗം തീരുമാനിച്ചു. കെ- റെയിലിനെതിരെ നിയോജക മണ്ഡലം പരിപാടികൾ 10 ദിവസത്തിനകം പൂർത്തിയാക്കാനും കമ്മിറ്റികൾക്ക് നിർദേശം നൽകി. അഖിലേന്ത്യ സെക്രട്ടറി സി.ബി. പുഷ്പലത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജനറൽ സെക്രട്ടറിമാരായ സി.കെ. ഹാരിസ്, പി.കെ. നൗഫൽ ബാബു, ഇ.പി. രാജീവ്, സെക്രട്ടറിമാരായ എ.എം. രോഹിത്, ഷഹനാസ് പാലക്കൽ, നിർവാഹക സമിതി അംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങൽ, ഫിറോസ് പൊന്നാനി, ജില്ല ഭാരവാഹികളായ എം. അജ്മൽ വണ്ടൂർ, യൂസുഫ് പുളിക്കൽ, മുഹമ്മദ് പാറയിൽ, സൈഫുദ്ദീൻ കണ്ണനാരി, അഷ്റഫ് കുഴിമണ്ണ, അജിത് പുളിക്കൽ, ജംഷീർ പാറയിൽ, രമ്യ ബി. ശങ്കർ, ഇ. സഫീർജാൻ, എം.കെ. ജാഫറലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.