Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightഅന്നത്തെ ഫുൾ എ...

അന്നത്തെ ഫുൾ എ പ്ലസുകാരന് സുമനസ്സുകളുടെ സ്നേഹവീട് ഒരുങ്ങി

text_fields
bookmark_border
അന്നത്തെ ഫുൾ എ പ്ലസുകാരന് സുമനസ്സുകളുടെ സ്നേഹവീട് ഒരുങ്ങി
cancel

കോ​ട്ട​ക്ക​ൽ: അ​തി​ജീ​വ​ന​ത്തി​ന് പു​ത്ത​ൻ മാ​തൃ​ക തീ​ർ​ത്ത കോ​ട്ട​ക്ക​ലി​ലെ ജ​യ​സൂ​ര്യ​ക്ക് സു​മ​ന​സ്സു​ക​ൾ നി​ർ​മി​ച്ച സ്നേ​ഹ​വീ​ടി​ന്റെ താ​ക്കോ​ൽ തി​ങ്ക​ളാ​ഴ്ച കൈ​മാ​റും. കോ​ട്ട​ക്ക​ൽ മ​ദ്റ​സും പ​ടി​യി​ലാ​ണ് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. രാ​വി​ലെ പ​ത്ത​ര​ക്ക് കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഠ​ന​ത്തോ​ട​പ്പം കൂ​ലി​പ്പ​ണി ചെ​യ്ത് കു​ടും​ബം പോ​റ്റി​യി​രു​ന്ന ജ​യ​സൂ​ര്യ 2020ലെ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​തോ​ടെ താ​ര​മാ​യി. ഉ​പ​രി​പ​ഠ​ന​ത്തി​നൊ​പ്പം ദു​രി​ത​വും നി​റ​ഞ്ഞ മി​ടു​ക്ക​ന്റെ ജീ​വി​തം സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ നാ​ടൊ​ന്നാ​കെ അ​ണി​നി​ര​ന്നു. വാ​ർ​ത്ത​ക്ക് പി​ന്നാ​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ർ മാ​നു​വി​ന്റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ജ​യ​സൂ​ര്യ​ക്കും കു​ടും​ബ​ത്തി​നും വീ​ടൊ​രു​ങ്ങി​യ​ത്. രോ​ഗ​ത്തെ തു​ട​ർ​ന്ന് ത​ള​ർ​ന്ന പി​താ​വ് രാ​ജ​ക​ണ്ണ​നും ആ​ക്രി പെ​റു​ക്കി വി​റ്റ് ജീ​വി​ച്ചി​രു​ന്ന മാ​താ​വ് ഗോ​വി​ന്ദ​മ്മ​ക്കൊ​പ്പ​മാ​യി​രു​ന്നു ജീ​വി​തം. ഇ​തി​നി​ട​യി​ൽ 2021ൽ ​പി​താ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോളജിൽ എം.​എ ഇക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ് ഇ​പ്പോ​ൾ ജ​യ​സൂ​ര്യ. 23 വ​ർ​ഷം മു​മ്പ് ത​മി​ഴ്നാ​ട്ടി​ലെ വി​ഴു​പ്പു​റ​ത്തു​നി​ന്നു​മെ​ത്തി​യ​താ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottakkalstudentSnehaveedu
Next Story