Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightസീ​ബ്രാ​ലൈ​നു​ക​ൾ...

സീ​ബ്രാ​ലൈ​നു​ക​ൾ കാ​ണാ​ൻ ഭൂ​ത​ക്കണ്ണാ​ടി വേ​ണം

text_fields
bookmark_border
സീ​ബ്രാ​ലൈ​നു​ക​ൾ കാ​ണാ​ൻ  ഭൂ​ത​ക്കണ്ണാ​ടി വേ​ണം
cancel
camera_alt

കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍ഡി​ന് മു​ന്നി​ല്‍ മാ​ഞ്ഞു​പോ​യ

സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന യാ​ത്രി​ക​ര്‍

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ സീ​ബ്രാ ലൈ​നു​ക​ള്‍ അ​വ്യ​ക്ത​മാ​കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​രെ വ​ല​ക്കു​ന്നു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ അ​ങ്ങാ​ടി​ക​ളി​ലും റോ​ഡ് ക​ട​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് കാ​ല്‍ന​ട യാ​ത്രി​ക​ര്‍. ന​ഗ​ര​മ​ധ്യ​ത്തി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ല​ട​ക്കം മാ​ഞ്ഞു​മോ​യ സീ​ബ്രാ ലൈ​നു​ക​ള്‍ പു​ന:​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി വൈ​കു​ക​യാ​ണ്. ഇ​തി​നി​ടെ എ​വി​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന് ആ​ശ​ങ്ക​യി​ലാ​കു​ന്ന കാ​ൽ​ന​ട​ക്കാ​ര്‍ രാ​ത്രി​യി​ല്‍ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്.

ദേ​ശീ​യ പാ​ത​യി​ല്‍ ഐ​ക്ക​ര​പ്പ​ടി മു​ത​ല്‍ പൂ​ക്കോ​ട്ടൂ​ര്‍ വ​രെ ഈ ​നി​ല തു​ട​രു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളും മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​രു​ള്‍പ്പെ​ടെ​യു​ള്ള​വ​രാ​ണ് ന​ടു​റോ​ഡി​ല്‍ ദി​ശ കാ​ണാ​തെ വ​ല​യു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യാ​കു​മ്പോ​ൾ ദു​രി​തം ഇ​ര​ട്ടി​യാ​ണ്.

കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത് 17ാം മൈ​ല്‍, പു​ളി​ക്ക​ല്‍, മൊ​റ​യൂ​ര്‍, മോ​ങ്ങം, അ​റ​വ​ങ്ക​ര, പൂ​ക്കോ​ട്ടൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ശ്നം രൂ​ക്ഷം. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ല​യ കേ​ന്ദ്ര​ങ്ങ​ളി​ലെ പാ​ത​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.

സീ​ബ്രാ ലൈ​നു​ക​ള്‍ മാ​ഞ്ഞു​പോ​യ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ല്‍ന​ട​ക്കാ​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ്പാ​ത​ക​ളി​ല്ലാ​ത്ത ദേ​ശീ​യ പാ​ത​യോ​ര​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ്. ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്തെ രാ​ത്രി​കാ​ല കാ​ല്‍ന​ട യാ​ത്ര​യാ​ണ് ഏ​റെ ദു​ഷ്‌​ക​രം.

വൈ​കു​ന്നേ​രം നാ​ലോ​ടെ എ​ട​വ​ണ്ണ​പ്പാ​റ റോ​ഡ് ജ​ങ്ഷ​ന്‍, അ​രീ​ക്കോ​ട് റോ​ഡ് ജ​ങ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് നി​ല​വി​ലു​ള്ള​ത്. ദേ​ശീ​യ പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ശ​ക്ത​മെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ​ധി​കൃ​ത​രും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല.

സീ​ബ്രാ ലൈ​നു​ക​ള്‍ പു​നഃസ്ഥാ​പി​ക്ക​ണം -യൂ​ത്ത് കോ​ണ്‍ഗ്ര​സ്

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ല്‍ അ​പ​ക​ട കെ​ണി​യ​ഴി​ക്കാ​ന്‍ മാ​ഞ്ഞു​പോ​യ സീ​ബ്രാ ലൈ​നു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ഗ​ര​സ​ഭ സ​മി​തി. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം റീ​ജ​ന​ല്‍ ഓ​ഫി​സി​ല്‍ പ​രാ​തി ന​ല്‍കി. വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്രി​ക​രെ വ​ല​ക്കു​ന്ന പ്ര​ശ്‌​ന​ത്തി​ല്‍ ന​ട​പ​ടി വൈ​കു​ന്ന​പ​ക്ഷം ജ​ന​കീ​യ സ​മ​ര​ത്തി​ന് രൂ​പം ന​ല്‍കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ന​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും വി​ദ്യാ​ല​യ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ല്‍ സീ​ബ്രാ ലൈ​നു​ക​ള്‍ പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കും വി​ധം ആ​ദ്യ​ഘ​ട്ട സ​മ​ര​ത്തി​ന് രൂ​പം ന​ല്‍കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. ജി​ഹാ​ദ്, ലു​ക്മാ​ന്‍ കാ​രി, നി​ത ഷ​ഹീ​ര്‍, സൗ​മ്യ ചെ​റാ​യി, ഹ​ബീ​ബ് ബം​ഗ​ള​ത്ത, ഷ​ഹീ​ര്‍, മു​നീ​ര്‍ ചെ​മ്മ​ല​പ്പ​റ​മ്പ്, സ​ലാം ചെ​മ്മ​ല​പ്പ​റ​മ്പ് തു​ട​ങ്ങി​യ​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zebra linesKozhikode-Palakkad national highway
News Summary - Zebra lines on Kozhikode-Palakkad national highway become blurred It disattracts pedestrians
Next Story