Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ കോവിഡ് പരിശോധന പോസിറ്റിവോ നെഗറ്റിവോ?; റാപിഡ്​ പി.സി.ആർ പരിശോധനക്ക്​ എതിരെ പരാതി

text_fields
bookmark_border
covid 19
cancel

കരിപ്പൂർ: വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ പരിശോധന സംബന്ധിച്ച പരാതികൾ പെരുകുന്നു. മണിക്കൂറുകൾക്കിടെ നടത്തിയ രണ്ട്​ കോവിഡ്​ പരിശോധന ഫലങ്ങൾ ​നെഗറ്റിവും പോസിറ്റിവും ആകുന്നതായാണ്​ പരാതി​. കഴിഞ്ഞദിവസം ദുബൈയിലേക്ക്​ പോകേണ്ടിയിരുന്ന കുടുംബത്തിന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ നടന്ന റാപിഡ്​ പി.സി.ആർ പരിശോധനയിൽ കോവിഡ്​ പോസിറ്റിവായതോടെ യാത്ര മാറ്റിവെക്കേണ്ടിവന്നു. എന്നാൽ, മണിക്കൂറുകൾക്ക്​ മുമ്പ്​ ഇവർ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റിവായിരുന്നു.

ആഗസ്റ്റ്​ ഒന്നുമുതൽ ജനുവരി 31 വരെ കാലയളവിൽ കരിപ്പൂരിൽനിന്ന്​ 2.80 ലക്ഷത്തോളം യാത്രക്കാർ യു.എ.ഇയിലേക്ക്​ പോയതിൽ 3,000ത്തോളം പേർക്കാണ്​​ കോവിഡ് പോസിറ്റിവായത്​. ഇതിൽ കൂടുതൽ കേസുകളും ജനുവരിയിലായിരുന്നു. ഇതേ കാലയളവിൽ തിരുവനന്തപുരത്ത്​ ഒന്നരലക്ഷത്തിൽ 1500ഓളം പേർക്കും കണ്ണൂരിൽ ഒരുലക്ഷത്തിൽ 980ഓളം പേർക്കും കൊച്ചിയിൽ ആഗസ്റ്റ്​ അഞ്ചുമുതൽ ജനുവരി 25 വരെ 1.30 ലക്ഷത്തിൽ 600ഓളം പേർക്കുമാണ്​ പോസിറ്റിവായത്​.

കരിപ്പൂരിൽ ആഗസ്റ്റിൽ 30,000 ത്തോളം യാത്രികരിൽ 100 പേർക്ക്​ മാത്രമായിരുന്നു പോസിറ്റിവ്​. രോഗ സ്ഥിരീകരണ നിരക്ക്​ 0.34 ശതമാനം. സെപ്​റ്റംബർ 0.35, ഒക്​ടോബർ 0.51, നവംബർ 0.40, ഡിസംബർ 0.40 എന്നിങ്ങനെയായിരുന്നു ടി.പി.ആർ​. സംസ്ഥാനത്ത്​ കോവിഡ്​ കേസുകൾ വർധിച്ച ജനുവരിയിൽ കരിപ്പൂരിലും കേസുകളുടെ എണ്ണം കൂടി. ജനുവരി ഒന്നിന്​ ഒമ്പതുപേർക്ക്​ മാത്രമാണ്​ പരിശോധനയിൽ പോസിറ്റിവായതെങ്കിൽ ജനുവരി 31ന്​ ഇത്​ 136 ആയി വർധിച്ചു. ജനുവരിയിലെ ടി.പി.ആർ 4.66 ശതമാനമായാണ്​ ഉയർന്നത്​​. അതേസമയം, ആർ.ടി.പി.സി.ആറും റാപിഡ്​ പി.സി.ആറും രണ്ട്​ വ്യത്യസ്​ത പരിശോധന രീതികളാണെന്നാണ്​ ലാബ്​ അധികൃതരുടെ വിശദീകരണം​.

ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ്​ ഫലം ലഭിച്ചാൽ ശരീരത്തിൽ വൈറസ്​ സാന്നിധ്യമില്ല എന്നല്ല, പകരം നിശ്ചിത പരിധിയിൽ താഴെയാണ്​ എന്നാണ്​. ഇന്ത്യൻ കൗൺസിൽ ​ഫോർ മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) നിശ്ചയിച്ച സൈക്കിൾ ത്രഷോൾഡ്​ (സി.ടി) വാല്യൂ 35 ആണ്​. ആർ.ടി.പി.സി.ആർ പരിശോധനയിൽ വാല്യൂ 35ന്​ താഴെയാണെങ്കിലാണ്​ പോസിറ്റിവ്​ ഫലം കാണിക്കുക. ഇതിന്​ മുകളിലുള്ളവയെല്ലാം നെഗറ്റിവായിരിക്കും. എന്നാൽ, വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ പരിശോധനയിൽ നേരിയ അളവിലുള്ള വൈറസിന്‍റെ സാന്നിധ്യവും കണ്ടെത്താനാകും.

വൈറസ്​ സാന്നിധ്യവും അളവും വിവിധ ഘട്ടങ്ങളിൽ ഏറിയും കുറഞ്ഞും ഇരിക്കും. ഇത്​ കൂടിയാണ്​ റാപിഡ്​ പി.സി.ആർ പരിശോധനയിൽ പോസിറ്റിവാകാനുള്ള കാരണമെന്ന്​ അധികൃതർ പറയുന്നു.

റാപിഡ്​ പി.സി.ആർ യു.എ.ഇയിലേക്ക്​ മാത്രം

വിദേശയാത്രികരിൽ നിലവിൽ കരിപ്പൂരിൽനിന്ന്​ യു.എ.ഇയിലേക്കുള്ള യാത്രികർക്കാണ്​ നാല്​ മണിക്കൂർ മുമ്പുള്ള റാപിഡ്​ പി.സി.ആർ പരിശോധനയുടെ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ആവശ്യമുള്ളത്​. മറ്റു രാജ്യങ്ങളിലേക്ക്​ എല്ലാം ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റിവായാൽ മതി. യാത്രക്ക്​ 72, 48 മണിക്കൂർ മുമ്പുള്ള സർട്ടിഫിക്കറ്റുകളാണ്​ മറ്റിടങ്ങളിലേക്ക്​ വേണ്ടത്​.

റാപിഡ്​ പി.സി.ആർ പരിശോധന അവസാനിപ്പിക്കണമെന്ന്​ വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ യു.എ.ഇ അനുകൂല തീരുമാനം എടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportsRapid PCR testCovid 19
News Summary - Complaint against Rapid PCR test at airports
Next Story