Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴക്കുഴി...

മഴക്കുഴി നിർമാണത്തിനിടെ ചെപ്പിൽ സൂക്ഷിച്ച നിലയിൽ സ്വർണ നാണയങ്ങൾ കണ്ടെത്തി

text_fields
bookmark_border
മഴക്കുഴി നിർമാണത്തിനിടെ ചെപ്പിൽ സൂക്ഷിച്ച നിലയിൽ സ്വർണ നാണയങ്ങൾ കണ്ടെത്തി
cancel

മലപ്പുറം: മഴക്കുഴി നിർമ്മാണത്തിനിടെ സ്വർണ്ണ ഉരുപ്പടികൾ കണ്ടെത്തി. മലപ്പുറം കോട്ടക്കൽ പൊന്മള പഞ്ചായത്തിലെ മണ്ണഴിയിലാണ് സംഭവം. മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇവ ലഭിച്ചത്.


ഒന്നരയടി താഴ്ചയിൽ പഴയ രൂപത്തിലുള്ള ചെപ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണ ഉരുപടികൾ. ശേഷം കോട്ടക്കൽ പൊലീസ്, പൊന്മള പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പത്തു പവനോളം തൂക്കമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. തൂക്കം, മൂല്യം എന്നിവ പരിശോധിച്ച് വരുന്നതേയുള്ളൂ. ഉരുപ്പടികൾ ശേഖരിച്ച ശേഷം മലപ്പുറം ട്രഷറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreasureMalappuramGold
News Summary - Gold Treasure Found at Malappuram
Next Story