Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിയില്ല; വോട്ട്...

വഴിയില്ല; വോട്ട് ബഹിഷ്കരിച്ച് 15 കുടുംബങ്ങൾ

text_fields
bookmark_border
വഴിയില്ല; വോട്ട് ബഹിഷ്കരിച്ച് 15 കുടുംബങ്ങൾ
cancel
camera_alt

മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ക​ല്ല​ത്താ​ണി കാ​ര​ക്കാ​ട് മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ

മാ​റ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ക​ല്ല​ത്താ​ണി കാ​ര​ക്കാ​ട് മേ​ഖ​ല​യി​ൽ നാ​ലാം വാ​ർ​ഡി​ലെ 15 ഓ​ളം കു​ടും​ബ​ങ്ങ​ൾ വ​ഴി​യി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ചു. ക​രി​ങ്ക​ല്ല​ത്താ​ണി ന​ടു​വ​ട്ടം റോ​ഡി​ൽ നി​ന്ന് കാ​ര​ക്കാ​ട് മേ​ഖ​യി​ലേ​ക്ക് പോ​കു​ന്ന ഈ ​വ​ഴി​ക്കാ​യി 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. മു​മ്പ് വീ​തി​യു​ള്ള വ​ഴി​യു​ള്ള പ്ര​ദേ​ശ​മാ​യി​രു​ന്നു ഈ ​മേ​ഖ​ല​യെ​ന്നും കാ​റു​ക​ളും മ​റ്റും ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ല​രും വ​ഴി ഇ​റ​ക്കി മ​തി​ൽ കെ​ട്ടി​യ​തോ​ടെ​യും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കാ​താ​യ​തോ​ടെ​യും ഒ​രു ഓ​ട്ടോ​റി​ക്ഷ പോ​ലും ക​ട​ന്ന് പോ​കാ​ത്ത വി​ധം ഇ​വി​ടം ഇ​ട​വ​ഴി​യാ​യി മാ​റി. ഇ​തോ​ടെ രോ​ഗി​ക​ളെ​യും മ​റ്റും ഏ​റ്റി പു​റ​ത്തെ​ത്തി​ക്ക​ണ്ട അ​വ​സ്ഥ​യാ​ണ്.

പ​ല ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​യു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച​ല്ലാ​തെ ആ​രും ഈ ​വ​ഴി ക​ട​ന്നു ചെ​ല്ലാ​താ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നോ​ട്ട​ക്ക് പോ​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​മ്പെ​ങ്കി​ലും വ​ഴി​പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteBoycottMalappuram News
News Summary - Boycotting vote
Next Story