Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഡി.യു വിപ്ലവം':...

'ഡി.യു വിപ്ലവം': മലപ്പുറത്ത് നിന്ന് ഇക്കൊല്ലം 40ഓളം വിദ്യാർഥികൾ ഡൽഹി സർവകലാശാലയിലേക്ക്

text_fields
bookmark_border
ഡി.യു വിപ്ലവം: മലപ്പുറത്ത് നിന്ന് ഇക്കൊല്ലം 40ഓളം വിദ്യാർഥികൾ ഡൽഹി സർവകലാശാലയിലേക്ക്
cancel
camera_alt

'മിഷന്‍ 1000' പദ്ധതിയുടെ ഭാഗമായി ആഗസ്റ്റിൽ മലപ്പുറത്ത് നഗരസഭ സംഘടിപ്പിച്ച രജിസ്ട്രേഷൻ ക്യാമ്പ്

മലപ്പുറം: അടുത്ത അഞ്ച് വർഷത്തിനിടെ ആയിരം വിദ്യാർഥികൾക്ക് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് വേണ്ടി മലപ്പുറം നഗരസഭ ആവിഷ്കരിച്ച 'മിഷന്‍ 1000' പദ്ധതിയുടെ ആദ്യ ഘട്ടം വൻവിജയം. നഗരസഭ പരിധിയിലെയും പരിസര പഞ്ചായത്തുകളിലെയും 38 വിദ്യാർഥികൾ ഇനി ഡൽഹി സർവകലാശാലയിൽ പഠിക്കും.

'മിഷന്‍ 1000' പദ്ധതിയുടെ ഭാഗമായി എക്‌സലന്‍സ് ഗാതറിങ്ങിൽ പങ്കെടുക്കുകയും തുടർന്ന് ലഭിച്ച നിർദേശങ്ങൾ പ്രകാരം അപേക്ഷിക്കുകയും ചെയ്തവർക്കാണ് സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിൽ പ്രവേശനം ലഭിച്ചത്. മലപ്പുറം നഗരസഭയിൽ നിന്ന് 28ഉം സമീപ പഞ്ചായത്തുകളിൽ നിന്ന് ആറും പേരുണ്ട്.

മലപ്പുറത്ത് നിന്ന് പരമാവധി വിദ്യാർഥികൾക്ക് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പ്രചോദനം നൽകുകയും പശ്ചാത്തലമൊരുക്കുകയുമാണ് മൂന്ന് മാസം മുമ്പ് നഗരസഭ ആരംഭിച്ച 'മിഷന്‍ 1000' പദ്ധതിയുടെ ലക്ഷ്യം. അപേക്ഷിക്കേണ്ട രീതി, സമയം, പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കല്‍, പ്രവേശനരീതി എന്നിവ വിദ്യാർഥികളെ ക്ലസ്റ്ററുകളായി തിരിച്ച് സമയാസമയങ്ങളിൽ അറിയിക്കുന്നുണ്ട്. മുമ്പ് ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരെ പങ്കെടുപ്പിച്ച് എക്‌സലന്‍സ് ഗാതറിങ് സംഘടിപ്പിച്ചത്.

ഈ വർഷം ഡൽഹി സർവകലാശാലയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്നും പ്രവേശനം ലഭിച്ചവരെ അടുത്തയാഴ്ച നടക്കുന്ന ചടങ്ങിൽ അനുമോദിക്കുമെന്നും നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ അബ്ദുൽ ഹക്കീമും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher educationdudelhi university
News Summary - About 40 students from Malappuram to Delhi University this year
Next Story