Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു

text_fields
bookmark_border
haritha 24 anakkara obit വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു ആനക്കര: ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ്​ ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരിയായ അധ്യാപിക മരിച്ചു. മേഴത്തൂര്‍ മണ്ണില്‍ വീട്ടില്‍ വിദ്യാധരന്‍റെ മകള്‍ ഹരിതയാണ്​ (24) മരിച്ചത്. ഏപ്രിൽ 20ന് പടിഞ്ഞാറങ്ങാടിയില്‍ തണ്ണീര്‍ക്കോട് റോഡില്‍ വൈകീട്ട്​​ മൂന്നോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തട്ടിയ ശേഷം കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി പുത്തന്‍ പറമ്പില്‍ കൃഷ്ണജിത്ത് (23) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹരിതയുടെ സഹോദരന്‍റെ നിർദേശ പ്രകാരം സുഹൃത്തായ കൃഷ്ണജിത്ത് കുമരനെല്ലൂര്‍ ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന്​ ഹരിതയെ കൂട്ടിക്കൊണ്ടുപോകവെയാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story