Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകസ്​റ്റംസ്​...

കസ്​റ്റംസ്​ സൂപ്രണ്ടിന്‍റെ അറസ്റ്റ്​​: കേസ്​ സി.ബി.​ഐ ഏറ്റെടുത്തേക്കും

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിന്​ പുറത്ത്​ സ്വർണം കൈമാറുന്നതിനിടെ കസ്റ്റംസ്​ സൂപ്രണ്ട്​ പൊലീസ് പിടിയിലായ കേസ്​ സി.ബി.​ഐ ഏറ്റെടുത്തേക്കും. തമിഴ്​നാട്​ പൊള്ളാച്ചി അളഗപ്പ നഗർ സ്വദേശി പി. മുനിയപ്പയെ (46) കഴിഞ്ഞ ദിവസം കരിപ്പൂർ പൊലീസാണ്​ പിടികൂടിയത്​. സ്വർണവുമായി എത്തിയ സഹോദരങ്ങളായ കാസർകോട്​ തെക്കിൽ സ്വദേശികളായ കണിയൻകുണ്ടിൽ കെ.എച്ച്​. അബ്​ദുൽ നസീർ (46), കെ.കെ. ജംഷീദ്​ (20) എന്നിവരും പിടിയിലായിരുന്നു. പിടികൂടിയ മൂന്ന്​ പേരെയും പൊലീസ്​ പിന്നിട്​ മൊഴി രേഖപ്പെടുത്തിയതിന്​ ശേഷം വിട്ടയച്ചു. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം മുനിയപ്പനെതിരെ സി.ബി.ഐ അന്വേഷണമുണ്ടായേക്കുമെന്നാണ്​ സൂചന. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സി.ബി.ഐക്ക്​ കേസ്​ നേരിട്ട്​ ഏറ്റെടുക്കാനാകും. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ ജില്ല പൊലീസ്​ മേധാവി മുഖേന​ സി.ബി.ഐ, ഡയറക്ടറേറ്റ്​ ഓഫ്​ റവന്യൂ ഇന്‍റലിജൻസ്​ (ഡി.ആർ.ഐ) എന്നിവർക്ക്​ കൈമാറും. വ്യാഴാഴ്ച തന്നെ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി കസ്റ്റംസ്​ കമീഷണർ സസ്​പെൻഡ്​​ ചെയ്തു. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്​. കൂടുതൽ യാത്രക്കാരെ സഹായിച്ചിട്ടുണ്ടോ എന്നതടക്കമാകും തുടരന്വേഷണം. പിടിയിലാകുന്ന അന്ന് ബാഗേജ്​ പരിശോധന ഡ്യൂട്ടിയിലായിരുന്നു മുനിയപ്പൻ. 640 ഗ്രാം സ്വർണത്തിൽ 320 ഗ്രാമിന്​ തീരുവ ഈടാക്കുകയും ബാക്കി സ്വർണം 25,000 രൂപ നൽകിയാൽ പുറത്തെത്തിക്കാമെന്നുമായിരുന്നു മുനിയപ്പയു​ടെ വാഗ്ദാനം. വ്യാഴാഴ്ച ഉച്ചക്ക്​ സൂപ്രണ്ട്​ താമസിക്കുന്ന നുഅ്​മാൻ ജങ്​ഷനിലെ ക്വാർട്ടേഴ്​സിന്​ സമീപം സ്വർണം കൈമാറുമ്പോഴായിരുന്നു പൊലീസ്​ പിടികൂടിയത്​. 16 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്​ കസ്റ്റംസ്​ ഉദ്യോഗസ്ഥനിൽ നിന്ന്​ കണ്ടെടുത്തത്​. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല്​ ലക്ഷത്തോളം രൂപയും യാത്രക്കാരുടെ പാസ്​പോർട്ടും വില കൂടിയ വാച്ചുകളും കണ്ടെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story