Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

സൂരജ്, വി​ഷ്ണു

Listen to this Article

വടകര: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തിൽ സൂരജ് (25)എന്നിവരെയാണ് വടകര എസ്.ഐമാരായ എം. നിജേഷും അഫ്സലും സംഘവും അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള നാർകോട്ടിക് സ്‌ക്വാഡ് റെയ്ഡ് ശക്തമാകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വടകര റെയിൽവേ സ്‌റ്റേഷന് സമീപം റെയിൽവേ ക്വാർട്ടേഴ്സ് റോഡിൽ വെച്ച് എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിലായത്.

പട്രോളിങ്ങിനിടെ സംശയം തോന്നിയ ഇവരുടെ ബൈക്ക് പരിശോധിച്ചതിൽ 10 ഗ്രാം കഞ്ചാവ് കിട്ടിയതിനെ തുടർന്ന് വടകര തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹപരിശോധനയിൽ വിഷ്ണുവിന്റെ പാൻറ്സിന്റെ പോക്കറ്റിൽനിന്ന് 5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraarrested with drugsDrug Arrest
News Summary - arrested with drugs
Next Story