Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകര കുരുക്കിൽ;...

രാമനാട്ടുകര കുരുക്കിൽ; പരിഹാരത്തിന് ഇന്ന് നിർണായകയോഗം

text_fields
bookmark_border
traffic
cancel
camera_alt

രാമനാട്ടുകര ജങ്ഷൻ

രാ​മ​നാ​ട്ടു​ക​ര: അ​പ്രാ​യോ​ഗി​ക ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി രാ​മ​നാ​ട്ടു​ക​ര ടൗ​ൺ. അ​പ​ക​ട​ര​ഹി​ത മേ​ഖ​ല​യാ​ക്കാ​നും സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നും അ​ധി​കൃ​ത​ർ​ക്കും പൊ​ലീ​സി​നും പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലൂ​ടെ ആ​രെ​യും പി​ണ​ക്കാ​തെ എ​ങ്ങ​നെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന​പ്ര​ശ്നം.

പാ​ർ​ക്കി​ങ് സ്ഥ​ലം ടൗ​ണി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​നി​ന്ന് മാ​റ്റി​യാ​ൽ ഓ​ട്ടം കി​ട്ടാ​തെ കു​ത്തു​പാ​ള എ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് നൂ​റു​ക​ണ​ക്കാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്നു. സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ഴി​യ​ട​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ര​ന്നാ​ൽ ഇ​ട​പാ​ടു​കാ​ർ അ​ക​ന്ന് ത​ങ്ങ​ൾ ഷ​ട്ട​ർ താ​ഴ്ത്തി വീ​ട്ടി​ൽ പോ​കേ​ണ്ടി​വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ​ക്കും ഭ​യ​പ്പാ​ട്. സു​ര​ക്ഷി​ത​മാ​യി വ​ഴി​ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ത​ങ്ങ​ൾ ക​ഷ്ട​ത്തി​ലാ​ണെ​ന്ന് ജ​നം. എ​ല്ലാ​വ​ർ​ക്കും പ​രാ​തി​യും പ​രി​ഭ​വ​വും മാ​ത്രം.

എ​ല്ലാം കേ​ട്ട് പ​ല​പ്പോ​ഴും സ്വ​ന്തം തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നാ​കാ​തെ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ. എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ൽ വ​രു​ത്താ​നാ​കാ​തെ മ​ട​ങ്ങി​യ പൊ​ലീ​സ് ഇ​ന്ന​ത്തെ യോ​ഗ തീ​രു​മാ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ്. ജി​ല്ല അ​തി​ർ​ത്തി​ക്ക​ടു​ത്ത പ്ര​ധാ​ന ടൗ​ണാ​ണ് രാ​മ​നാ​ട്ടു​ക​ര.

പ​ക്ഷേ, മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ രാ​മ​നാ​ട്ടു​ക​ര ജ​ങ്ഷ​നി​ൽ പ​ല​പ്പോ​ഴും കൂ​ട്ടി​യി​ടി​ക്കു​ന്നു. മ​ര​ണ​ത്തി​നും പ​ല​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​ക്കി​യ ജ​ങ്ഷ​നി​ലെ അ​പ​ക​ട​ക്കു​രു​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ഹാ​ര​മി​ല്ലാ​ത്ത വി​ഷ​യ​മാ​ണ്.

മു​മ്പ് പാ​റ​മ്മ​ൽ, ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡു​ക​ളി​ലേ​ക്ക് ഓ​ട്ടോ പാ​ർ​ക്കി​ങ് മാ​റ്റാ​നു​ള്ള ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ട്ടി​യാ​ൽ ബ​സ് സ്റ്റോ​പ്പും റോ​ഡി​ലാ​ണ്. ത​ന്മൂ​ലം രാ​ത്രി​യി​ലും റോ​ഡി​ൽ യാ​ത്രാ​ക്ലേ​ശ​മാ​ണ്. പ​ക​ൽ എ​ന്ന പോ​ലെ രാ​ത്രി​യി​ലും ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ എ​ത്തു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficramanattukara
News Summary - traffic in Ramanatukara-meeting will be held
Next Story