Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോളിറ്റ് ബ്യൂറോ...

പോളിറ്റ് ബ്യൂറോ പിണറായി ബ്യൂറോ ആയിമാറി -എം.എം. ഹസൻ

text_fields
bookmark_border
mm hassan
cancel
camera_alt

എ​ല്‍.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​ന്റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍ക്കെ​തി​രെ യു.​ഡി.​എ​ഫ് കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: സി.​പി.​എ​മ്മി​ന്‍റെ പോ​ളി​റ്റ് ബ്യൂ​റോ ഇ​പ്പോ​ൾ പി​ണ​റാ​യി ബ്യൂ​റോ ആ​യി​രി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി​യു​ടെ ഏ​കാ​ധി​പ​ത്യ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ ആ​രോ​പി​ച്ചു. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി​ക്കാ​ര​നാ​യ രാ​ജാ​വി​ന് വ്യാ​ജ പ്ര​ജ​ക​ളാ​ണെ​ന്നും എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ളു​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തെ പ​രാ​മ​ർ​ശി​ച്ച് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ത്താ​ത്ത​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റു​മാ​യു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ കെ.​വി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​ടി. സ​ക്കീ​ർ ഹു​സൈ​ൻ, അ​ഡ്വ. ടി. ​മ​നോ​ജ്കു​മാ​ർ, കെ. ​മൊ​യ്തീ​ൻ കോ​യ, എ​ൻ. നാ​രാ​യ​ണ​ൻ കു​ട്ടി, വി.​സി. ചാ​ണ്ടി, ജ​യ​രാ​ജ് മൂ​ടാ​ടി, പി. ​സ​ക്കീ​ർ, ഹാ​ഷിം മ​നോ​ളി, എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassanpinarayi vijayan
News Summary - Polit Bureau became Pinarayi Bureau - MM Hassan
Next Story