Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightഎ​ട​വ​രാ​ട് വീ​ണ്ടും...

എ​ട​വ​രാ​ട് വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു

text_fields
bookmark_border
vehicles burnt
cancel
camera_alt

എ​ട​വ​രാ​ട് തീ​യി​ട്ടു ന​ശി​പ്പി​ച്ച കൊ​യി​ലോ​ത്ത് മോ​ഹ​ന​ന്റെ ഓ​ട്ടോ​റി​ക്ഷയും ഷി​ബി​​ന്റെ ബൈ​ക്കും

പേ​രാ​മ്പ്ര: ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യും എ​ട​വ​രാ​ട് വാ​ഹ​ന​ങ്ങ​ള്‍ക്ക് തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടു മ​ണി​യോ​ടെ കൊ​യി​ലോ​ത്ത് ഷി​ബി​​ന്റെ ബൈ​ക്കും കൊ​യി​ലോ​ത്ത് മോ​ഹ​ന​ന്റെ ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് ക​ത്തി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ത​ള്ളി കു​റ​ച്ച് ദൂ​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​രു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

ക​ഴി​ഞ്ഞ 21ന് ​മ​ഞ്ചേ​രി​ക്കു​ന്ന് മു​ക്ക​ള്ളി​ൽ സ​ക്കീ​ർ, ക​ള​രി​പ്പ​റ​മ്പി​ൽ അ​തു​ൽ​രാ​ജ് എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

സ​ക്കീ​റി​ന്റെ ഓ​ട്ടോ​റി​ക്ഷ വീ​ട്ടി​ൽ​നി​ന്ന് ത​ള്ളി റോ​ഡി​ൽ എ​ത്തി​ച്ച​ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

അ​തു​ലി​ന്റെ ഓ​ട്ടോ​റി​ക്ഷ വീ​ടി​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ൽ എ​ത്തി​ച്ച​ശേ​ഷം മ​റി​ച്ചി​ടു​ക​യാ​ണ് ചെ​യ്‌​ത​ത്. ഇ​രു​വ​രും ന​ൽ​കി​യ പ​രാ​തി​യി​ൽ പേ​രാ​മ്പ്ര പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ഇ​തേ​രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ത് പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

വാ​ഹ​നം വീ​ടു​ക​ളി​ൽ​പോ​ലും നി​ർ​ത്തി​യി​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsVehiclesBurntKozhikode News
News Summary - Vehicles were set on fire again in Edavarad
Next Story