Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഉച്ചഭക്ഷണ പദ്ധതി...

ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം

text_fields
bookmark_border
ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം
cancel
camera_alt

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ

പ്രവർത്തകർ മുക്കം പോസ്റ്റ് ഓഫിസിനു മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നു

മു​ക്കം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ത​കി​ടം​മ​റി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ എ​സ്.​എ​ഫ്.​ഐ തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം പോ​സ്റ്റ്‌ ഓ​ഫി​സി​നു​മു​ന്നി​ൽ ക​ഞ്ഞി​വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഓ​രോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്രം ന​ൽ​കാ​നു​ള്ള​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സ​മീ​പ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളാ​യി ല​ഭി​ക്കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണം മ​റ്റെ​ല്ലാ ജ​ന​പ​ക്ഷ പ​ദ്ധ​തി​ക​ളും ത​ക​ർ​ക്കു​ന്ന​തു​പോ​ലെ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഫാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ മി​ഥു​ൻ സാ​രം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ്‌ റാ​ഫി, ഇ. ​അ​ബി, വൈ​ശാ​ഖ്, പു​ണ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIMukkamSchoolmeal schemekozhikode News
News Summary - SFI protests against the move to sabotage the mid-day meal scheme
Next Story