Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊബൈൽ നഷ്ടമായോ​?...

മൊബൈൽ നഷ്ടമായോ​? പൊലീസ് വീണ്ടെടുത്തുതരും...

text_fields
bookmark_border
mobile phone recover
cancel
camera_alt

ന​ഷ്ട​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വീ​ണ്ടെ​ടു​ത്ത്​ സി​റ്റി പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ

മീ​ണ ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്നു

കോ​ഴി​ക്കോ​ട്‌: മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​മാ​യ​വ​ർ ഉ​ട​ൻ www.ceir.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷി​ക്കൂ. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ്‌ ഫോ​ൺ വീ​ണ്ടെ​ടു​ത്ത്‌ ന​ൽ​കും. ഫോ​ൺ ന​ഷ്ട​മാ​യ​വ​ർ ചെ​യ്യേ​ണ്ട​തി​താ​ണ്: ആ​ദ്യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക. ന​ഷ്ട​മാ​യ ന​മ്പ​റി​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ്‌ സിം ​എ​ടു​ക്കു​ക. www.ceir.gov.in പോ​ർ​ട്ട​ലി​ൽ ഐ.​എം.​ഇ.​ഐ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കു​ക.

ഇ​തോ​ടെ ഒ​രു റി​ക്വ​സ്റ്റ് ഐ.​ഡി ല​ഭി​ക്കും. (ഇ​ത് റി​ക്വ​സ്റ്റ് സ്റ്റാ​റ്റ​സ് അ​റി​യു​ന്ന​തി​നും ഭാ​വി​യി​ൽ ഐ.​എം.​ഇ.​ഐ ​അ​ൺ​ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം). ഐ.​എം.​ഇ.​ഐ ബ്ലോ​ക്ക്‌ ചെ​യ്യു​ന്ന​തോ​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ണി​ൽ ഏ​ത്‌ സിം ​കാ​ർ​ഡ്‌ ഇ​ട്ടാ​ലും ceir പോ​ർ​ട്ട​ലി​ൽ പൊ​ലീ​സി​ന്‌ വി​വ​രം ല​ഭി​ക്കും. ഇ​താ​ണ് രീ​തി. (ഐ.​എം.​ഇ.​ഐ ന​മ്പ​ർ ന​ഷ്ട​മാ​യാ​ൽ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്‌ മ​ന​സ്സി​ലാ​ക്കാം).

ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ കോ​ഴി​ക്കോ​ട്‌ സി​റ്റി പ​രി​ധി​യി​ൽ മാ​ത്രം നി​ര​വ​ധി പേ​ർ​ക്കാ​ണ്‌ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ഫോ​ൺ തി​രി​ച്ചു​കി​ട്ടി​യ​ത്‌. ഫോ​ൺ മോ​ഷ്ടി​ക്ക​പ്പെ​ട്ട​വ​രും ന​ഷ്ട​മാ​യ​വ​രും അ​തി​ലു​ണ്ട്. ന​ഗ​ര​ത്തി​ൽ പ​രാ​തി ന​ൽ​കി​യ പ​ത്തു​പേ​രു​ടെ ഫോ​ണാ​ണ്‌ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ്‌ വീ​ണ്ടെ​ടു​ത്ത​ത്. സി​റ്റി പൊ​ലീ​സ്‌ മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ ഫോ​ണു​ക​ൾ ഉ​ട​മ​ക​ൾ​ക്ക്‌ കൈ​മാ​റി. ഡെ​പ്യൂ​ട്ടി പൊ​ലീ​സ്‌ ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു, സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച്‌ അ​സി. ക​മീ​ഷ​ണ​ർ എ. ​ഉ​മേ​ഷ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilemobile phonepolicerecover
News Summary - Lost your mobile-Police will recover
Next Story