Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightഗോ​ത​മ്പ് റോ​ഡി​ൽ...

ഗോ​ത​മ്പ് റോ​ഡി​ൽ പോത്ത് വിരണ്ടോടി; ഏഴു​ മണിക്കൂർ നാട്ടുകാരെ വിറപ്പിച്ചു

text_fields
bookmark_border
ഗോ​ത​മ്പ് റോ​ഡി​ൽ പോത്ത് വിരണ്ടോടി; ഏഴു​ മണിക്കൂർ നാട്ടുകാരെ വിറപ്പിച്ചു
cancel
camera_alt

വിരണ്ടോടിയ പോത്തിനെ പിടികൂടിയപ്പോൾ

കൊ​ടി​യ​ത്തൂ​ർ: അ​റ​വി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​യി​ലാ​ഴ്ത്തി. ഗോ​ത​മ്പ് റോ​ഡി​ൽ​നി​ന്ന് വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ ഏ​ഴു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​െ​ച്ച അ​ഞ്ചി​നാ​ണ് പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പ​ല​യി​ട​ങ്ങ​ളി​ലാ​യി ഓ​ടി​യ പോ​ത്തി​നെ 12 മ​ണി​യോ​ടെ​യാ​ണ് എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ലെ ഗോ​ത​മ്പ് റോ​ഡ് അ​ങ്ങാ​ടി​യി​ൽ വെ​ച്ച് നാ​ട്ടു​കാ​രും മു​ക്കം ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ഇ​സ്മാ​യി​ൽ എ​ന്ന​യാ​ളു​ടെ പോ​ത്താ​ണ് വി​ര​ണ്ടോ​ടി ഒ​രാ​ളെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്. കു​ത്തേ​റ്റ​യാ​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കു​പ​റ്റി. പോ​ത്തി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും ആ​ളു​ക​ൾ​ക്ക് ചെ​റി​യ​തോ​തി​ലു​ള്ള പ​രി​ക്കു​ക​ളു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ക്കം​അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ ഓ​ഫി​സ​ർ ഷം​സു​ദ്ദീ​ൻ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഫ​യ​സ് അ​ഗ​സ്റ്റി​ൻ, ഓ​ഫി​സ​ർ​മാ​രാ​യ ജ​ലീ​ൽ, ഷൈ​ബി​ൻ, ജ​യേ​ഷ്, ജി​തി​ൻ രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffalo
News Summary - Buffalo runs amok in kodiyathur
Next Story