Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീച്ചിലെ പോർട്ട്‌...

ബീച്ചിലെ പോർട്ട്‌ ബംഗ്ലാവ് വികസിപ്പിക്കും റിപ്പോർട്ട് തയാറാക്കാൻ നിർദേശം

text_fields
bookmark_border
ബീച്ചിലെ പോർട്ട്‌ ബംഗ്ലാവ് വികസിപ്പിക്കും റിപ്പോർട്ട് തയാറാക്കാൻ നിർദേശം
cancel
camera_alt

പോ​ർ​ട്ട്‌ മ​റൈ​ൻ ബം​ഗ്ലാ​വി​ന്റെ വി​ക​സ​ന​വു​മാ​യി ബന്ധപ്പെട്ട

യോഗത്തിന് എ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി വി. ​വേ​ണു​വി​നൊ​പ്പം

തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ 

കോ​ഴി​ക്കോാ​ട്: തു​റ​മു​ഖ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തെ അ​തി​ഥി മ​ന്ദി​ര​മാ​യ പോ​ർ​ട്ട്‌ ബം​ഗ്ലാ​വി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക യോ​ഗം ചേ​ർ​ന്നു. തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. പോ​ർ​ട്ട് ബം​ഗ്ലാ​വ് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം എ​ന്ന​ത് സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ മാ​രി​ടൈം ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​റി​ലേ​ക്കു​ള്ള വ​രു​മാ​നം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക.

ബോ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പോ​ർ​ട്ട്‌ ബം​ഗ്ലാ​വി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്‍.​എ​സ്. പി​ള്ള, സി.​ഇ.​ഒ ഷൈ​ൻ എ. ​ഹ​ഖ്, പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കാ​പ്റ്റ​ൻ അ​ശ്വി​നി പ്ര​താ​പ്, പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ കാ​പ്റ്റ​ന്‍ സെ​ജോ ഗോ​ര്‍ഡി​യ​സ്, കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡ് മെം​ബ​ര്‍ കാ​സിം ഇ​രി​ക്കൂ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentBeachport bungalowskozhikode News
News Summary - It is suggested to prepare a report on the development of port bungalows on the beach
Next Story