Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകരയില്‍...

രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു; മണിക്കൂറുകൾക്കുള്ളിൽ മാതാവ് കസ്റ്റഡിയിൽ

text_fields
bookmark_border
രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു; മണിക്കൂറുകൾക്കുള്ളിൽ മാതാവ് കസ്റ്റഡിയിൽ
cancel
Listen to this Article

രാ​മ​നാ​ട്ടു​ക​ര: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ പി​ഞ്ചു​കു​ഞ്ഞി​നെ ഇ​ട​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​ന്റെ മാ​താ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.

രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ​യെ​യാ​ണ് ഫ​റോ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഭ​ര്‍ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ ത​നി​ക്ക് കു​ഞ്ഞ് ബാ​ധ്യ​ത​യാ​വു​മെ​ന്ന് ക​രു​തി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ഫാ​ത്തി​മ പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു.ഒ​രു മാ​സ​ത്തി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള ആ​ണ്‍കു​ഞ്ഞി​നെ​യാ​ണ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മ​ണി​ക്ക് പു​റ​ത്തി​റ​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ടു​പ്പ് ധ​രി​ച്ച് ചെ​റി​യ പു​ത​പ്പി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ തോ​ട്ടു​ങ്ങ​ല്‍ നീ​ലി​ത്തോ​ട് പാ​ല​ത്തി​നു സ​മീ​പം ഇ​ട​വ​ഴി​യി​ല്‍ പി​ഞ്ചു​കു​ഞ്ഞി​നെ ക​ണ്ട​ത്. തു​ട​ര്‍ന്ന് സ​മീ​പ​വാ​സി​ക​ളെ​യും പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു.

ഫ​റോ​ക്ക് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ഫ​റോ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും പ​രി​ച​ര​ണ​ത്തി​നാ​യി പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മാ​താ​വ് ഫാ​ത്തി​മ​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infantramanattukara
News Summary - infant was found abandoned on the road in Ramanattukara
Next Story